സഹോദരൻ ചിക്കൻ ബിരിയാണി കഴിച്ചതില്‍ മനംനൊന്ത് വെജിറ്റേറിയനായ പ്ലസ് വണ്‍ വിദ്യാർഥി ജീവനൊടുക്കി

JUNE 21, 2024, 5:44 PM

ചെന്നെയിൽ സഹോദരൻ ചിക്കൻ ബിരിയാണി കഴിച്ചതില്‍ മനംനൊന്ത് വെജിറ്റേറിയനായ പ്ലസ് വണ്‍ വിദ്യാർഥി ജീവനൊടുക്കിയതായി റിപ്പോർട്ട്. ചെന്നൈ താംബരത്താണു സംഭവം ഉണ്ടായത്. 

താരീസ് എന്ന വിദ്യാർഥി സസ്യാഹാരിയായതിനാല്‍ വീട്ടില്‍ മാംസവിഭവങ്ങള്‍ പാകം ചെയ്യാറില്ലായിരുന്നു. കഴിഞ്ഞ ദിവസം ഇളയ സഹോദരൻ ഗോകുല്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നു സ്വന്തം വീട്ടിലേക്കു ബിരിയാണി കൊണ്ടുവന്നിരുന്നു. ഇത് കഴിക്കുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കായി. 

എന്നാല്‍ ജ്യേഷ്ഠന്റെ എതിർപ്പ് വകവയ്ക്കാതെ ഗോകുല്‍ ബിരിയാണി കഴിച്ചു. തുടർന്ന് ഇരുവർക്കുമിടയില്‍ വഴക്ക് വലിയ രീതിയിൽ വഷളായി. കുടുംബാംഗങ്ങള്‍ ഇടപെട്ടെങ്കിലും സംഭവം ദാരുണമായി ഇത്തരത്തിൽ അവസാനിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.

vachakam
vachakam
vachakam

ഇവരുടെ പിതാവ് കുവൈറ്റിലാണു ജോലി ചെയ്യുന്നത്. നോണ്‍ വെജിറ്റേറിയൻ വിഭവങ്ങള്‍ ഇഷ്ടമല്ലാതിരുന്ന താരിസ്, മാംസാഹാരങ്ങള്‍ കഴിക്കുന്നവരുമായി സൗഹൃദം പോലും പുലർത്തിയിരുന്നില്ലെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ താംബരം പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam