വിവാദങ്ങള്‍ക്കിടെ പാകിസ്ഥാന്റെ ചൈനീസ് നിര്‍മിത യുദ്ധക്കപ്പല്‍ ശ്രീലങ്കയില്‍

AUGUST 12, 2022, 7:14 PM

കൊളംബോ/ചെന്നൈ: ചൈനീസ് ചാര കപ്പല്‍ ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്ത് അടുക്കുന്നതിനെതിരെ ഇന്ത്യ കടുത്ത പ്രതിഷേധമുയര്‍ത്തിയതിന് പിന്നാലെ മറ്റൊരു ചൈനീസ് നിര്‍മിത യുദ്ധക്കപ്പല്‍ കൊളംബോയിലെത്തി. യുദ്ധക്കപ്പലിന്റെ ഉടമകള്‍ പാകിസ്ഥാന്‍ നേവിയാണ്. പിഎന്‍എസ് തൈമൂറും ശ്രീലങ്കന്‍ നാവികസേനയും ചേര്‍ന്ന് സംയുക്ത നാവികാഭ്യാസം നടത്തും.

ഏറെ കരുതലോടെയാണ് ശ്രീലങ്കന്‍ തുറമുഖത്തെ പാക് യുദ്ധക്കപ്പലിന്റ സാന്നിധ്യത്തെയും ഇന്ത്യ വീക്ഷിക്കുന്നത്. നേരത്തെ പാക് യുദ്ധക്കപ്പലിന് ചട്ടോഗ്രാം തുറമുഖത്ത് അടുക്കാനുള്ള അനുമതി ബംഗ്ലാദേശ് നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് കപ്പല്‍ ശ്രീലങ്കയിലേക്ക് നീങ്ങിയത്. 

പാകിസ്ഥാന് ചൈന നിര്‍മിച്ച് കൈമാറുന്ന നാല് യുദ്ധക്കപ്പലുകളില്‍ രണ്ടാമത്തേതാണ് തൈമൂര്‍. ജൂണ്‍ 23 ന് ഷാംഗ്ഹായിയില്‍ പാക് നാവികസേനയ്ക്ക് കൈമാറിയ കപ്പല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ ചുറ്റി ലാഹോറിലേക്കുള്ള യാത്രയിലാണ്. ഓഗസ്റ്റ് 15 വരെ കപ്പല്‍ ശ്രീലങ്കയിലുണ്ടാകും. ചൈനീസ് ചാര കപ്പലായ യുവാന്‍ വാംഗ്-5 ന്റെ ഹമ്പന്‍ടോട്ട സന്ദര്‍ശനം മാറ്റിവെക്കാന്‍  ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബാലിസ്റ്റിക് മിസൈലുകളും ഉപഗ്രഹ നിരീക്ഷണ സംവിധാനങ്ങളുമുള്ള കപ്പലിന്റെ വരവ് കടുത്ത ഭീഷണിയാണെന്ന് ഇന്ത്യ അറിയിച്ച സാഹചര്യത്തിലാണ് ശ്രീലങ്ക അനുമതി നിഷേധിച്ചത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam