ഉത്തരാഖണ്ഡിലെ എൽ‌എ‌സിയിൽ നിന്ന് 11 കിലോമീറ്റർ അകലെ ചൈന അതിർത്തി പ്രതിരോധ ഗ്രാമങ്ങൾ നിർമ്മിക്കുന്നു

MAY 26, 2023, 10:39 AM

ഡല്‍ഹി: ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ ഇതിനകം തന്നെ കുടുങ്ങിക്കിടക്കുന്ന ചൈന, ഉത്തരാഖണ്ഡിനോട് ചേര്‍ന്ന് അതിര്‍ത്തിയില്‍ പ്രതിരോധ ഗ്രാമങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. 250 വീടുകള്‍ ഉള്‍പ്പെടുന്ന ഈ അതിര്‍ത്തി ഗ്രാമങ്ങള്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്ന് (എല്‍എസി) 11 കിലോമീറ്റര്‍ അകലെയാണ് നിര്‍മ്മിക്കുന്നത്.

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) മേല്‍നോട്ടത്തില്‍ ഉത്തരാഖണ്ഡിനോട് ചേര്‍ന്നുള്ള എല്‍എസിയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ 55-56 വീടുകളുടെ നിര്‍മ്മാണത്തിലും ചൈന ഏര്‍പ്പെട്ടിട്ടുണ്ട്. കിഴക്കന്‍ മേഖലയില്‍ അതിര്‍ത്തിയില്‍ മാത്രം 400 വില്ലേജുകള്‍ നിര്‍മിക്കാന്‍ പദ്ധതിയുണ്ട്.

ഉത്തരാഖണ്ഡ് ചൈനയുമായി 350 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നു. അതിര്‍ത്തി ഗ്രാമങ്ങളില്‍ ഭൂരിഭാഗവും ഉപജീവന സാധ്യതകളുടെ അഭാവം മൂലം പുറത്തേക്ക് കുടിയേറുന്നുണ്ട്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തിയായ എല്‍എസിയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യന്‍ സൈന്യം നേരത്തെ പറഞ്ഞിരുന്നു.

vachakam
vachakam
vachakam

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ലിപുലേഖ് ചുരത്തിന്റെ അവസാന അതിര്‍ത്തി പോസ്റ്റിലേക്കുള്ള വഴി കൂടുതല്‍ സുഗമമാക്കുന്നതിന് ഉത്തരാഖണ്ഡിലെ ഘടിയാബാഗര്‍-ലിപുലേഖ് റോഡില്‍ ബുന്ദിക്കും ഗാര്‍ബിയാങ്ങിനുമിടയില്‍ ആറ് കിലോമീറ്റര്‍ നീളമുള്ള തുരങ്കം നിര്‍മ്മിക്കുമെന്ന് ഒരു മുതിര്‍ന്ന ബിആര്‍ഒ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam