ഛത്തീസ്ഗഢിലെ സൂരജ്പൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച നടന്ന കയ്യേറ്റ വിരുദ്ധ നീക്കത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീയെ പോലീസ് ഉദ്യോഗസ്ഥന്‍ ആക്രമിച്ചു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍, ഒരു പോലീസുകാരന്‍ ഒരു സ്ത്രീയുടെ മുടി വലിക്കുന്നതും നിലത്ത് വീഴുമ്പോള്‍ ചവിട്ടുന്നതും മര്‍ദ്ദിക്കുന്നതും കാണാം.
സൂരജ്പൂര്‍ ജില്ലയിലെ ടില്‍സിവ ഗ്രാമത്തില്‍ കയ്യേറ്റ വിരുദ്ധ നീക്കത്തിനിടെ പോലീസുകാരും പ്രാദേശിക റവന്യൂ ഉദ്യോഗസ്ഥരും എത്തിയപ്പോഴാണ് ദാരുണമായ രംഗങ്ങള്‍ അരങ്ങേറിയത്. 'കയ്യേറ്റ' ഭൂമിക്കെതിരെ പോലീസ് നടപടി ആരംഭിച്ചപ്പോള്‍, ഗ്രാമവാസികള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
സംഘര്‍ഷാവസ്ഥ ഉടലെടുത്തപ്പോള്‍, പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധ സ്ഥലത്ത് നിന്ന് കുറച്ച് സ്ത്രീകളെ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന പോലീസ് വാനിലേക്ക് വലിച്ചിഴക്കുന്നത് കണ്ടു. ഞെട്ടിക്കുന്ന വീഡിയോയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ ഒരു സ്ത്രീയെ ഒരു വനിതാ പോലീസ് ഓഫീസര്‍ ബലമായി കാറിലേക്ക് വലിച്ചിഴയ്ക്കുന്നത് കാണിക്കുന്നു.
അതേ സമയം മറ്റൊരു കോണ്‍സ്റ്റബിള്‍ യുവതിയുടെ മുടിയില്‍ പിടിച്ച് നിലത്തിട്ട് ചവിട്ടുകയായിരുന്നു. തുടര്‍ന്ന് ഒരു യുവാവ് ഇടപെട്ട് പോലീസുകാരനെ തടഞ്ഞത് വീഡിയോയില്‍ കാണാം.
ഹെഡ് കോണ്‍സ്റ്റബിള്‍ പ്രദീപ് ഉപാധ്യായയാണ് യുവതിയെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ എന്നാണ് കരുതുന്നത്. സ്ത്രീകള്‍ക്ക് നേരെ പോലീസ് ഉദ്യോഗസ്ഥര്‍ ബലപ്രയോഗം നടത്തിയതിനെക്കുറിച്ച് പ്രതികരിക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്