ചെന്നൈ വിമാനത്താവളത്തില്‍ മൂന്ന് കോടിയുടെ സ്വര്‍ണവേട്ട

APRIL 17, 2021, 6:06 PM

ചെന്നൈ: മൂന്ന് കോടിയുടെ സ്വര്‍ണവേട്ട ചെന്നൈ വിമാനത്താവളത്തില്‍. എയര്‍ ഇന്ത്യ വിമാനത്തിലെ സീറ്റിനടിയില്‍ ഒളിപ്പിച്ച ആറ് കിലോ സ്വര്‍ണവും ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍നിന്ന് 244 ഗ്രാം സ്വര്‍ണവുമാണ് കസ്റ്റംസ് സംഘം പിടികൂടിയത് . പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ ഏകദേശം മൂന്ന് കോടിയോളം രൂപ വിലവരുമെന്നാണ് നിഗമനം .

ദുബായില്‍ നിന്നെത്തിയ എ.ഐ.906 എയര്‍ ഇന്ത്യ വിമാനത്തിലെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് 6 കിലോ സ്വര്‍ണം കണ്ടെടുത്തത്. 30 എഫ് നമ്പര്‍ സീറ്റിനടിയില്‍ പൊതിഞ്ഞ് കെട്ടിയാണ് ആറ് സ്വര്‍ണബാറുകള്‍ സൂക്ഷിച്ചിരുന്നത്.

സംഭവത്തില്‍ എയര്‍ ഇന്ത്യ ജീവനക്കാരുടെ പങ്കും അന്വേഷിക്കുമെന്ന് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി .അതെ സമയം ദുബായില്‍നിന്ന് മറ്റൊരു വിമാനത്തിലെത്തിയ യാത്രക്കാരനില്‍നിന്ന് 244 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. സ്വര്‍ണമിശ്രിതം മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലാണ് അധികൃതര്‍ കണ്ടെത്തിയത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam