ഫിൻജാൽ ചുഴലിക്കാറ്റ് ചെന്നൈ അടക്കമുള്ള വിവിധ മേഖലകളിൽ കനത്ത മഴ. അതിശക്ത മഴയാണ് പലയിടത്തും ലഭിക്കുന്നത്. ചെന്നൈ വിമാനത്താവളം അടച്ചിട്ടു. പുലർച്ചെ 4 വരെയാണ് വിമാനത്താവളം അടച്ചിടുക. 100 വിമാന സർവീസുകൾ റദ്ദാക്കി.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഫിൻജൽ ചുഴലിക്കാറ്റ് വൈകുന്നേരത്തോടെ കരയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വടക്കൻ തമിഴ്‌നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരം തുടങ്ങിയ പ്രദേശങ്ങളിൽ ചുഴലിക്കാറ്റ് റെഡ് സന്ദേശം നൽകിയിട്ടുണ്ട്.
ഫിൻജൽ ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ പുതുച്ചേരിക്ക് സമീപം കര തൊടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, കല്ലുറിച്ചി, കടലൂർ, പുതുച്ചേരി ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. അടുത്ത 24 മണിക്കൂറിൽ തെക്കൻ ആന്ധ്രാപ്രദേശിലും വടക്കൻ തീരത്തും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ തമിഴ്‌നാട്ടിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്