മുംബൈ: മയക്കുമരുന്ന് നിർമാണ യൂണിറ്റിൽ നടത്തിയ റെയ്ഡിൽ 1400 കോടി രൂപയുടെ ലഹരി വസ്തുക്കൾ കണ്ടെത്തി.
പാൽഘർ ജില്ലയിലെ നലസോപാരയിലാണ് റെയ്ഡ് നടന്നത്. സംഭവത്തിൽ ഓർഗാനിക് കെമിസ്ട്രിയിൽ ബിരുദധാരിയായ യുവാവ് ഉൾപ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
നിരോധിത ലഹരി മരുന്നായ മെഫെഡ്രോണാണ് രഹസ്യ കേന്ദ്രത്തിൽ നിർമ്മിച്ചിരുന്നത്. നാല് പ്രതികളെ മുംബൈയിൽ നിന്നും ഒരാളെ നലസോപാരയിൽ നിന്നുമാണ് പിടികൂടിയത്.
നലസോപാരയിൽ നിന്ന് അറസ്റ്റിലായ പ്രതി ഓർഗാനിക് കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദമുള്ളയാളാണ്. ഇയാളുടെ വൈദഗ്ധ്യം ഉപയോഗിച്ചാണ് മയക്കുമരുന്ന് നിർമ്മിച്ചിരുന്നത്.
സമീപകാലത്ത് നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നാണിതെന്ന് പോലീസ് പറയുന്നു. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് (എൻഡിപിഎസ്) നിയമപ്രകാരം നിരോധിച്ച സൈക്കോട്രോപിക് പദാർത്ഥമായ സിന്തറ്റിക് ഉത്തേജകമാണ് പിടികൂടിയത്.മെഫെഡ്രോൺ 'മ്യാവൂ മ്യാവൂ' അല്ലെങ്കിൽ എംഡി എന്നും അറിയപ്പെടുന്നു. പ്രതികൾ എവിടെനിന്നാണ് മയക്കുമരുന്ന് തയ്യാറാക്കിയതെന്ന് അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്