ആധാർ ഫോട്ടോകോപ്പി ഒരു സ്ഥാപനത്തിനും നൽകരുത്; വിവരങ്ങള്‍ ആരുമായും പങ്കിടരുതെന്ന് കേന്ദ്രം

MAY 29, 2022, 11:41 AM

ന്യൂദല്‍ഹി: ആധാര്‍ വിവരങ്ങള്‍ മറ്റുള്ളവരുമായി കൈമാറരുതെന്ന് ഐ.ടി. മന്ത്രാലയം. ദുരുപയോഗം തടയാന്‍ ആധാര്‍കാര്‍ഡിന്റെ മാസ്‌ക് ചെയ്ത കോപ്പി നല്‍കണമെന്നും പൂര്‍ണ ആധാര്‍ ആര്‍ക്കും നല്‍കേണ്ട സാഹചര്യം രാജ്യത്തില്ലെന്നും ഐ.ടി. മന്ത്രാലയം വാര്‍ത്താക്കുറിപ്പിൽ  അറിയിച്ചു.

സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അധാര്‍ കാര്‍ഡിന്റെ പകര്‍പ്പുള്‍ കുറ്റകരമാണെന്നും ഐ.ടി. മന്ത്രാലയും പറയുന്നു. മാസ്‌കഡ് ആധാറാണ് നല്‍കേണ്ടത്. അത് ഇതുമായി ബന്ധപ്പെട്ട വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

ഹോട്ടലുകളോ തിയേറ്ററുകളോ ലൈസൻസില്ലാത്ത സ്വകാര്യസ്ഥാപനങ്ങളോ ആധാർകാർഡിന്‍റെ  പകർപ്പുകൾ വാങ്ങിസൂക്ഷിക്കുന്നത് കുറ്റകരമാണ്.സ്വകാര്യസ്ഥാപനം ആധാർകാർഡ് ആവശ്യപ്പെട്ടാൽ, അവർക്ക് അംഗീകൃത ലൈസൻസുണ്ടോയെന്ന് പരിശോധിക്കമെന്നും നിർദ്ദേശമുണ്ട്.

vachakam
vachakam
vachakam

ആധാര്‍ നമ്പര്‍ ഉപയോഗിക്കരുത്, അവസാന നാലക്കങ്ങള്‍ മാത്രം കാണിച്ചാല്‍ മതി, ആധാര്‍ വെര്‍ച്വല്‍ ഐ.ഡിമാത്രം ഉപയോഗിയ്ക്കുക, ആധാറിന്റെ സ്‌കാനോ കോപ്പിയോ ആര്‍ക്കും നല്‍കാതിരിയ്ക്കുക,യു.ഐ.ഡി.എ.ഐ ലൈസന്‍സുള്ള ഏജന്‍സികള്‍ക്ക് മാത്രം ആധാര്‍ നല്‍കുക, മറ്റാര്‍ക്കും ആധാര്‍ നല്‍കാതിരിയ്ക്കുക തുടങ്ങിയവയാണ് ഐ.ടി. മന്ത്രാലയം പത്രക്കുറിപ്പില്‍ പറയുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam