സുപ്രീം കോടതിയിലേക്ക് അഞ്ച് ജഡ്‌ജിമാരെ നിയമിച്ച് രാഷ്‌ട്രപതി

FEBRUARY 4, 2023, 7:23 PM

ന്യൂഡൽഹി> സുപ്രീം കോടതിയിലേക്ക് പുതിയ ജഡ്‌ജിമാരെ നിയമിക്കാനുള്ള കൊളീജിയം ശിപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു. അഞ്ച് പുതിയ ജഡ്‌ജിമാരെ രാഷ്‌ട്രപതി ദ്രൗപതി മുർമ്മു നിയമിച്ചു.

രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തൽ, പറ്റ്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ, മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി വി സഞ്ജയ് കുമാർ, പട്‌ന ഹൈക്കോടതി ജഡ്‌ജി അഹ്‌സനുദ്ദീൻ അമാനുള്ള, അലഹബാദ് ഹൈക്കോടതി ജഡ്‌ജി മനോജ് മിശ്ര എന്നിവരെ സുപ്രീം കോടതി ജഡ്‌ജിമാരായി നിയമിച്ചത്.

അഞ്ചുപേരെ സുപ്രീം കോടതി ജഡ്‌ജിമാരായി ഉയർത്താൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കൊളീജിയം ഡിസംബർ 13നു നിയമ മന്ത്രാലയത്തോട് ശിപാർശ ചെയ്തിരുന്നു.

vachakam
vachakam
vachakam

എന്നാൽ, രണ്ടുമാസത്തോളമായിട്ടും സർക്കാർ തീരുമാനമെടുത്തിരുന്നില്ല. കൊളീജിയം കൈമാറിയ ശുപാർശകൾ കേന്ദ്ര സർക്കാർ ഉടൻ അംഗീകരിക്കുമെന്ന് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി സുപ്രീം കോടതിയെ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് നിയമനങ്ങൾക്ക് അനുമതി ലഭിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam