ഫ്രഞ്ച് പത്രപ്രവര്‍ത്തകനെ പുറത്താക്കിയിട്ടില്ല; വര്‍ക്ക് പെര്‍മിറ്റ് അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലെന്ന് കേന്ദ്രം

JUNE 21, 2024, 5:49 PM

ന്യൂഡെല്‍ഹി: തന്റെ വര്‍ക്ക് പെര്‍മിറ്റ് ആഭ്യന്തര മന്ത്രാലയം തടഞ്ഞതിനാല്‍ ഇന്ത്യ വിടാന്‍ നിര്‍ബന്ധിതനായി എന്ന ഫ്രഞ്ച് പത്രപ്രവര്‍ത്തകന്‍ സെബാസ്റ്റ്യന്‍ ഫാര്‍സിസിന്റെ വാദം കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചു. 

ഫാര്‍സിസിന് ഒരു ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ് ഉണ്ടെന്നും അദ്ദേഹത്തിന് പത്രപ്രവര്‍ത്തനം നടത്താന്‍ അനുമതിയോ വര്‍ക്ക് പെര്‍മിറ്റോ ആവശ്യമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

'അദ്ദേഹം 2024 മെയ് മാസത്തില്‍ പെര്‍മിറ്റിന് അപേക്ഷിച്ചു, അപേക്ഷ പരിഗണനയിലാണ്. രാജ്യം വിടുന്നത് അദ്ദേഹത്തിന്റെ തീരുമാനമാണ്... അദ്ദേഹത്തിന്റെ വര്‍ക്ക് പെര്‍മിറ്റ് അപേക്ഷ ഇപ്പോഴും പരിഗണനയിലാണ്. 2024 മെയ് മാസത്തില്‍ അദ്ദേഹം വീണ്ടും അപേക്ഷിച്ചിരുന്നു. 2024,' ജയ്‌സ്വാള്‍ കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

ആഭ്യന്തര മന്ത്രാലയം വര്‍ക്ക് പെര്‍മിറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് 13 വര്‍ഷത്തിലേറെയായി ഇന്ത്യയിലുള്ള താന്‍ രാജ്യം വിടാന്‍ നിര്‍ബന്ധിതനാണെന്ന് ഫാര്‍സിസ് ആരോപിച്ചതിന് തൊട്ടുപിന്നാലെയാണിത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam