ന്യൂഡെൽഹി: രാജ്യത്ത് നിന്നുള്ള ഗോതമ്പ് കയറ്റുമതി താൽക്കാലികമായി നിരോധിച്ച് കേന്ദ്രസർക്കാർ. പ്രാദേശികമായ വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ഗോതമ്പ് കയറ്റുമതി നിർത്തിവെക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ ഏപ്രിലിൽ ദശാബ്ദത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഗോതമ്പ് വില എത്തിയിരുന്നു.
ഗോതമ്പ് വിലയിൽ വലിയ വർധന ഉണ്ടായിട്ടും സർക്കാർ കയറ്റുമതി തുടരുന്നതിൽ രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നും എതിർപ്പ് ഉയർന്നിരുന്നു.
കയറ്റുമതി തുടരുന്നത് രാജ്യത്തെ ഭക്ഷ്യക്ഷാമത്തിലേക്കും പട്ടിണിയിലേക്കും നയിക്കുമെന്നായിരുന്നു വിമർശനം.
ഇതേ തുടർന്നാണ് ഇപ്പോൾ കയറ്റുമതി താൽക്കാലികമായി നിർത്തിവെക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉൽപാദന രാജ്യമാണ് ഇന്ത്യ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്