ഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ നിന്ന് ഞെട്ടിക്കുന്ന മൃഗ ക്രൂരതയുടെ ദൃശ്യം പുറത്ത്. ഒരു തെരുവ് നായയെ നിഷ്‌കരുണം കൊല്ലുന്നതും തുടര്‍ന്ന് അതിനെ കയറില്‍ കെട്ടി അഴുക്കുചാലിലേക്ക് വലിച്ചെറിയുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
പപ്പു എന്ന പ്രതി ഒരു ഓട്ടോറിക്ഷാ ഡ്രൈവറുമായി സഹകരിച്ചാണ് ഈ ഹീനകൃത്യം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. വേദനാജനകമായ വീഡിയോയില്‍, പപ്പു നായയുടെ ശരീരം ഏകദേശം 100 മീറ്ററോളം റോഡിലൂടെ ഒരു കയര്‍ ഉപയോഗിച്ച് വലിച്ചിഴയ്ക്കുന്നത് കാണാം. കയ്യില്‍ വടിയുമായി ഒരു വൃദ്ധന്‍ പ്രതിയുടെ പുറകെ നടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
രണ്ട് ദിവസം പഴക്കമുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അതിവേഗം ശ്രദ്ധ നേടി.നൗബസ്ത മാര്‍ക്കറ്റ് ഏരിയയിലാണ് സംഭവം. വിഷയത്തില്‍ നിലവില്‍ അന്വേഷണം നടക്കുകയാണെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും വെസ്റ്റ് സോണ്‍ അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (എഡിസിപി) ചിരഞ്ജീവി നാഥ് സിന്‍ഹ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്