കാലിക്കടത്ത് കേസ്: അനുബ്രത മൊണ്ടല്‍ പത്ത് ദിവസം സിബിഐ കസ്റ്റഡിയില്‍

AUGUST 12, 2022, 7:28 PM

കൊല്‍ക്കത്ത: കാലിക്കടത്ത് കേസില്‍ അറസ്റ്റിലായ തൃണമൂല്‍ നേതാവ് അനുബ്രത മൊണ്ടലിനെ പത്ത് ദിവസം സിബിഐ കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ദിവസം ബോലല്‍പൂരിലെ വീട്ടില്‍ നിന്ന് സിബിഐ പിടികൂടിയ മൊണ്ടലിനെ പരിശോധനകള്‍ക്ക് ശേഷം അസന്‍സോളിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കുകയായിരുന്നു.  ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അടുത്ത അനുയായി എന്ന് അറിയപ്പെടുന്ന ഇയാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് അരങ്ങേറിയ അക്രമങ്ങളുടെ സൂത്രധാരനായിരുന്നു. എന്നാല്‍ അനുബ്രതയുടെ അറസ്റ്റിനോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇതുവരെ തയാറായിട്ടില്ല. 

2020ല്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് അനുബ്രത മൊണ്ടലിന്റെ പേര് പശുക്കടത്ത് കേസില്‍ ഉയര്‍ന്നത്. 2015നും 2017നും ഇടയില്‍ 20,000 കന്നുകാലികളെ അതിര്‍ത്തി രക്ഷാ സേന പിടിച്ചെതിനെത്തുടര്‍ന്നാണ് കേസ് പൊന്തി വരുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് കാലികളെ ബിര്‍ഭൂമിലെ ഇല്ലംബസാര്‍ കന്നുകാലി ചന്തയില്‍ കൊണ്ടുവന്ന്  ബംഗ്ലാദേശിലേക്ക് കടത്തിവിടുന്നതിന് മൊണ്ടല്‍ നേതൃത്വം കൊടുത്തുവെന്നതാണ് കേസ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam