ചെന്നൈ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാമിന്റെ മരണത്തില്‍ പൊലീസ് കേസെടുത്തു. തമിഴ്‌നാട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2018ല്‍ ഭര്‍ത്താവ് ജയറാം മരണപ്പെട്ടതിന് ശേഷം ചെന്നൈ ഹാഡോസ് റോഡിലെ വീട്ടില്‍ വാണി ഒറ്റക്കായിരുന്നു കഴിഞ്ഞുവന്നത്. ഇവരുടെ വീട്ടുജോലിക്കാരി മലര്‍കൊടി ശനിയാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് സ്വീകരണമുറിയില്‍ ടീപ്പോയില്‍ തലയിടിച്ചുവീണു കിടക്കുന്ന നിലയില്‍ വാണി ജയറാമിനെ കണ്ടത്. വീട്ടില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്