ഇരട്ട സഹോദരിമാരെ കഴിഞ്ഞ ദിവസം അവരുടെ സുഹൃത്തായ യുവാവ് വിവാഹം കഴിച്ച സംഭവം വലിയ രീതിയിൽ വാർത്ത ആയിരുന്നു. വെള്ളിയാഴ്ചയാണ് സോലപൂർ ജില്ലയിലെ അക്ലൂജ് ഗ്രമാത്തിൽ ഇരട്ട സഹോദരിമാരായ പിങ്കിയും റിങ്കിയും ബാല്യകാല സുഹൃത്തായ അതുലിനെ വരനായി തിരഞ്ഞെടുത്തത്.
ഐ.ടി എൻജിനീയർമാരായ യുവതികളും അതുലും ബാല്യം മുതൽ തന്നെ സുഹൃത്തുക്കളായിരുന്നു. വളർന്ന ശേഷവും സൗഹൃദം നിലനിറുത്തിയ ഇവർ ഒടുവിൽ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു,. ഇത് ദേശീയ മാധ്യമങ്ങൾ അടക്കം വലിയ പ്രാധാന്യത്തോടെ വാർത്ത ആക്കിയിരുന്നു.
അതേസമയം വിവാഹത്തിന്റെ വിഡിയോ വൈറൽ ആയതോടെ ഇപ്പോൾ വരന് പണി കിട്ടിയിരിക്കുകയാണ്. ദ്വിഭാര്യത്വം നിയമപരമായി തെറ്റാണെന്നിരിക്കെ വീഡിയോയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തിരിക്കുകയാണ്. ഭാര്യ ജീവിച്ചിരിക്കെയോ വിവാഹ മോചനം തേടാതെയോ മറ്റൊരു സ്ത്രീയെ ഭാര്യയാക്കുന്നത് നിയമപരമായി തെറ്റാണെന്നതിനാലാണ് അതുലിനെതിരെ കേസെടുത്തത്. സംഭവത്തിനെതിരെ മഹാരാഷ്ട്ര വനിതാ കമ്മിഷനും രംഗത്ത് വന്നിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്