പല തരത്തിലുള്ള കള്ളന്മാരുടെ കഥകൾ നാം കേട്ടിട്ടുണ്ട്. ഇപ്പോൾ ദിവസങ്ങളോളം പരിശ്രമിച്ച ഒരു മോഷണം പാളിപ്പോയതിന്റെ പേരില്‍ കട ഉടമയ്ക്ക് മാപ്പപേക്ഷ എഴുതിവെച്ച് കടന്നുകളഞ്ഞ കളളന്മാരെ കുറിച്ചാണ് ഇപ്പോൾ പറയുന്നത്.
ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം ഉണ്ടായത്. ജ്വല്ലറിയുടെ സമീപത്തുകൂടി ഒഴുകുന്ന ഒരു അഴുക്കു ചാലില്‍ നിന്ന് തുരങ്കം നിര്‍മ്മിച്ചാണ് കള്ളൻമാർ ജ്വല്ലറിയിലേക്ക് കടന്നത്. ഇതിനായി 15 അടി നീളത്തില്‍ തുരങ്കം നിര്‍മ്മിക്കുകയായിരുന്നു. എന്നാല്‍ സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും സൂക്ഷിച്ചിരിക്കുന്ന റൂമിന്റെ മുന്‍പില്‍ എത്തിയതോടെയാണ് അവരുടെ പദ്ധതികളെല്ലാം പൊളിഞ്ഞത്. എത്ര പരിശ്രമിച്ചിട്ടും അവര്‍ക്ക് ആ വാതില്‍ തുറക്കാന്‍ സാധിച്ചില്ല.
വാതില്‍ തുറക്കാന്‍ കഴിയാത്തതോടെ ഇനി അവിടെ നിന്നിട്ട കാര്യമില്ലെന്ന് മനസിലായ കളളന്മാര്‍ മോഷണ ശ്രമം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പോകുന്നതിന് മുമ്പ് ജ്വല്ലറി ഉടമയ്ക്ക് ക്ഷമാപണക്കത്ത് എഴുതിവച്ചാണ് കള്ളന്മാർ തിരിച്ചു പോയത്.
കള്ളന്മാർ അവരുടെ പേരുകള്‍ സഹിതമാണ് ക്ഷമാപണം എഴുതി വെച്ചത്. ചിന്നു, മുന്നു എന്നാണ് കത്തില്‍ കള്ളന്മാര്‍ പേരുകള്‍ വച്ചിരുന്നത്.അടുത്ത ദിവസം രാവിലെ ജ്വല്ലറി തുറക്കാനായി എത്തിയ കടഉടമയാണ് മോഷണശ്രമം നടന്ന വിവരം പൊലീസിനെ അറിയിച്ചത്. കടയില്‍ നിന്ന് കിട്ടിയ കള്ളന്മാരുടെ കത്തും അദ്ദേഹം പൊലീസിന് കൈമാറി. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് സ്‌ട്രോങ്ങ് റൂമിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വരികയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്