മുംബൈയിൽ കാറിടിച്ച് 45കാരി മരിച്ച സംഭവം: പ്രതിക്ക് മദ്യം നൽകിയ ബാർ ഇടിച്ചുനിരത്തി 

JULY 10, 2024, 1:25 PM

മുംബൈ: മുംബൈയിൽ ബിഎംഡബ്ല്യു കാറിടിച്ച് സ്ത്രീ മരിച്ച സംഭവത്തിലെ പ്രതി മിഹിർ ഷായ്ക്ക് മദ്യം വിളമ്പിയ ബാർ ഇടിച്ചു തകർത്തു.ബാറിൻ്റെ ഭാഗങ്ങൾ എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥർ മുദ്രവെച്ച് 24 മണിക്കൂറിന് ശേഷമാണ് നഗരസഭാ ഉദ്യോഗസ്ഥർ ബാർ ഇടിച്ചു നിരത്തിയത്.

വൈസ് ഗ്ലോബൽ തപസ് എന്ന ബാറിനെതിരെയാണ് നടപടി.25 വയസിന് താഴെ പ്രായമുള്ളവർക്ക് മദ്യം നൽകരുതെന്ന നിയമം ഉണ്ടായിട്ടും 24കാരനായ മിഹിറിന് മദ്യം വിളമ്പിയത് വലിയ കുറ്റം ആണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

പ്രായപൂർത്തിയാകാത്തവർക്ക് മദ്യം വിളമ്പുന്നതിന് പുറമെ, മതിയായ ലൈസൻസില്ലാതെ മദ്യം വിളമ്പിയതിനും വസ്തുവിൽ അനധികൃത നിർമാണം നടത്തിയതിനും കഴിഞ്ഞ ദിവസം ബാർ സീൽ ചെയ്തിരുന്നു. ബോംബെ വിദേശമദ്യ ചട്ടങ്ങളിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമായിരുന്നു നടപടി.

vachakam
vachakam
vachakam

കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശിവസേനയിലെ പ്രവർത്തകനായ രാജേഷ് ഷായുടെ മകൻ  മിഹിർ ഷാ ഓടിച്ച കാറിടിച്ച് കാവേരി നഖ്‌വ എന്ന 45കാരി മരിച്ചത്.

ഞായറാഴ്ച രാവിലെ മുംബൈയിലെ വർളിയിൽ സ്കൂട്ടറിൽ ഭർത്താവിനൊപ്പം മീൻവാങ്ങി വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു സംഭവം.ഇവരുടെ ഭർത്താവ് പ്രദീപ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിന് ശേഷം ഒളിവിൽ പോയ യുവാവിനെ എഴുപത്തി രണ്ട് മണിക്കൂറിന് ശേഷം പോലീസ് പിടികൂടിയിരുന്നു.മിഹിറിന്റെ അമ്മയെയും രണ്ട് സഹോദരിമാരെയുംകൂടി പോലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് മിഹിർ പോലീസിന് പിടികൊടുത്തത്.അതിനിടെ മകനെ രക്ഷപ്പെടാൻ സഹായിച്ചെന്ന കാരണത്താൽ പോലീസ് രാജേഷ് ഷായെ കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു.എന്നാൽ പിന്നീട് ഇയാൾക്ക് ജാമ്യം അനുവദിച്ചു.

vachakam
vachakam
vachakam

കേസിൽ അറസ്റ്റിലായ ഡ്രൈവർ രാജ ഋഷി ബിദാവത്തിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കേസിൽ ആരെയും ഒഴിവാക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനാ അധ്യക്ഷനുമായ ഏക്‌നാഥ് ഷിൻഡേ വ്യക്തമാക്കി.


ENGLISH SUMMARY: Mumbai BMW Hit-And-Run: Bulldozer Action At Pub Where Accused Spent Hours

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam