അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് കടന്ന മൂന്ന് വയസുകാരനെ ബിഎസ്എഫ്, പാകിസ്താന് റേൻജേഴ്സിന് കൈമാറിയതായി റിപ്പോർട്ട്. പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് സംഭവം ഉണ്ടായത്.
വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെ സംസ്ഥാനത്തെ ഫിറോസ്പൂര്‍ സെക്ടറില്‍ അന്താരാഷ്ട്ര അതിര്‍ത്തി വേലിക്ക് സമീപം ഒരു കുട്ടി കരയുന്നത് അതിര്‍ത്തി സുരക്ഷാ സേനയുടെ ശ്രദ്ധയില്‍പ്പെട്ടു. അങ്ങനെ ആണ് കുട്ടി അതിർത്തി കടന്നെത്തിയതായി റിപ്പോർട്ട് ചെയ്തത്.
തുടർന്ന് ബിഎസ്എഫ് ഫീൽഡ് കമാൻഡർ പാകിസ്ഥാൻ റേഞ്ചേഴ്സുമായി ഉടൻ ഫ്ലാഗ് മീറ്റിംഗ് നടത്തി. പിന്നീട് പിതാവിന്റെ സാന്നിധ്യത്തില്‍ കുട്ടിയെ റേഞ്ചേഴ്സിന് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്