പെൺകുട്ടിയുടെ കൈയിൽ പിടിക്കുന്നതും, പാന്റിന്റെ സിപ് അഴിക്കുന്നതും ലൈം​ഗിക അതിക്രമമല്ല : ബോംബെ ഹൈക്കോടതി

JANUARY 28, 2021, 6:18 PM

പെൺകുട്ടിയുടെ കൈയിൽ പിടിക്കുന്നതും, പാന്റിന്റെ സിപ് അഴിക്കുന്നതും ലൈം​ഗിക അതിക്രമമല്ലെന്ന് ബോംബെ ഹൈക്കോടതി വിധി. നാ​ഗ്പൂർ ബെഞ്ചാണ് ഈ വിചിത്ര വിധി പുറപ്പെടുവിച്ചത്.

പോക്സോ പ്രകാരം ഈ കുറ്റകൃത്യം ലൈം​ഗികാതിക്രമമല്ലെന്നും ജസ്റ്റിസ് പുഷ്പ ​ഗനേദിവാല നിരീക്ഷിച്ചു. അഞ്ച് വയസുകാരിയെ ലൈം​ഗികമായി അതിക്രമിച്ച 50 കാരനെതിരായ കേസ് പരി​ഗണിക്കവെയാണ് കോടതി വിധി.

ലിബ്നസ് കുജൂർ എന്ന 50 കാരനെതിരെ 354-A(1), ഐപിസി 448, പോക്സോ സെക്ഷൻ 8, 10, 12 എന്നിവ പ്രകാരമാണ് കേസെടുത്തിരുന്നത്. ദുരുദ്ദേശത്തോടെയാണ് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തിയത് എന്നത് വ്യക്തമാണ്. എന്നാൽ ലൈം​ഗികാതിക്രമം നടന്നതായി തെളിയിക്കാൻ പ്രതിഭാ​ഗത്തിന് കഴിഞ്ഞിട്ടില്ലെന്ന് ജഡ്ജി കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam