ബ്ലൂഫിലിം നിര്‍മാണം: ശില്‍പാ ഷെട്ടിയെ ചോദ്യം ചെയ്തു; വീട്ടില്‍ പരിശോധന

JULY 24, 2021, 9:13 AM

ദില്ലി: മുംബൈ കേന്ദ്രീകരിച്ച് നടന്ന നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട കേസിൽ ബോളീവുഡ് താരം ശിൽപ ഷെട്ടിയെ പൊലീസ് ചോദ്യം ചെയ്തു. 

നീലച്ചിത്ര നിർമാണക്കേസിൽ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുടെ ഭാര്യ എന്ന നിലയിലാണ് പൊലീസ് നടപടി. വെള്ളിയാഴ്ച വൈകീട്ട് മുബൈ നഗരത്തിലെ ജുഹുവിലെ അവരുടെ വീട്ടിലെത്തിയായിരുന്നു മൊഴിരേഖപ്പെടുത്തിയത്.

വീട്ടിൽ പരിശോധന നടത്തിയ മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം ലാപ്‌ടോപ്പ് പിടിച്ചെടുത്തിട്ടുണ്ട്. കുന്ദ്രയുടെ സ്ഥാപനമായ വിയാൻ ഇൻഡസ്ട്രീസുമായുള്ള ബന്ധമാണ് പൊലീസ് ശിൽപയെ ചോദ്യം ചെയ്യുന്നതിലേക്ക് എത്തിച്ചത്.

vachakam
vachakam
vachakam

ഭർത്താവിന്റെ ഇത്തരം ബിസിനസിനെക്കുറിച്ച് ശിൽപ ഷെട്ടിയുയെ അറിവോടെ ആയിരുന്നോ നടപടികളിൽ പങ്കുണ്ടോ എന്നുമാണ് പൊലീസ് പ്രധാനമായും പരിശോധിച്ചത്.നേരത്തെ വിയാൻ ഇൻഡസ്ട്രീസിന്റെ ഡയറക്ടറായിരുന്നു ശിൽപ ഷെട്ടി. എന്നാൽ പിന്നീട് ഈ സ്ഥാനം അവർ രാജിവച്ചിരുന്നു. വിയാൻ ഇൻഡസ്ട്രീസ് ഓഫിസ് പരിസരം നീലച്ചിത്ര ഷൂട്ടിങ്ങിന് ഉപയോഗിച്ചിരുന്നെന്നാണ് പൊലീസ് നിഗമനം.

അതേസമയം, സ്വന്തമായി നിർമ്മിക്കുന്ന അശ്ലീല വീഡിയോകൾക്ക് പുറമെ മറ്റു നീലച്ചിത്ര നിർമാതാക്കളിൽ നിന്നു വിഡിയോ വാങ്ങിയും അപ്ലിക്കേഷനുകളിലൂടെ പങ്കുവച്ചിരുന്നു എന്നാണ് വിലയിരുത്തൽ. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ് കുന്ദ്ര അപ്‌ലോഡ് ചെയ്തിരുന്ന മൊബൈൽ ആപ്പിന് 20 ലക്ഷം ഉപയോക്താക്കൾ ഉണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam