ബ്ലൂ ഫിലിം നിര്‍മ്മാണം: രാജ് കുന്ദ്രയുടെ വരുമാനം 7.5 കോടി 

JULY 22, 2021, 7:55 AM

മുംബൈ: നീലച്ചിത്ര നിർമ്മാണ കേസിൽ അറസ്റ്റിലായ രാജ് കുന്ദ്രയുടെ വസതിയിലും ഓഫിസിലും നിന്നും പൊലീസ് പിടിച്ചെടുത്ത രേഖകളുടെ പരിശോധന തുടരുന്നു. 

രാജ് കുന്ദ്ര അശ്ലീല ആപ് വഴി 7.5 കോടി രൂപ വരുമാനമുണ്ടാക്കിയിട്ടുണ്ടെന്നാണു നിലവിൽ അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. ഇതെ കുറിച്ച്‌​ വ്യക്​തത ലഭിക്കുന്നതിനായി അശ്ലീല ആപ്പുകളിലേക്കായി തയാറാക്കിയിരുന്ന വിഡിയോകൾ സൂക്ഷിച്ചിരുന്ന കമ്പ്യൂട്ടറും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു.

കുന്ദ്ര തന്നെ നിർബന്ധിച്ച്‌ അശ്ലീല ചിത്രങ്ങളിൽ അഭിനയിപ്പിച്ചിട്ടില്ലെന്ന് ഇതേ കേസിൽ ഫെബ്രുവരിയിൽ അറസ്റ്റിലായ നടി ഗെഹെന വസിഷ്ഠ് വ്യക്തമാക്കി. ഇദ്ദേഹത്തിൻറെ ആപ്പുമായി ബന്ധപ്പെട്ട് മൂന്നു ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കുന്ദ്രയുടെ പൊലീസ് കസ്റ്റഡി നാളെ അവസാനിക്കും. പരാതി ഉന്നയിച്ച എല്ലാവരെയും അന്വേഷണസംഘം വിളിച്ചുവരുത്തി മൊഴിയെടുക്കാൻ ​അന്വേഷണ സംഘം തീരുമാനിച്ചു.

vachakam
vachakam
vachakam

എന്നാൽ, നിലവിൽ കുന്ദ്രയുടെ ഭാര്യയും ബോളിവുഡ് നടിയുമായ ശിൽപ ഷെട്ടിക്ക്​ ഇത്തരം ഇടപാടുമായി നേരിട്ട്​ ബന്ധമില്ലെന്നാണ്​ പൊലീസിൻറെ നിഗമനം. അന്വേഷണത്തിൻറെ ഭാഗമായി ഇരുവരുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും.vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam