നടി സണ്ണി ലിയോണി പങ്കെടുക്കേണ്ടിയിരുന്ന ഫാഷൻ ഷോ പരിപാടിയുടെ വേദിക്കു സമീപം സ്ഫോടനം

FEBRUARY 4, 2023, 12:46 PM

ഇംഫാൽ: ഇംഫാലിൽ ബോളിവുഡ് നടി സണ്ണി ലിയോണി ഞായറാഴ്ച പങ്കെടുക്കേണ്ടിയിരുന്ന ഫാഷൻ ഷോ പരിപാടിയുടെ വേദിക്കു സമീപം സ്ഫോടനം. ഇംഫാലിലെ ഹട്ട കാങ്ജെയിബുങ്ങിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. ഫാഷൻ ഷോ നടക്കേണ്ടിയിരുന്ന വേദിയിൽനിന്നു വെറും നൂറു മീറ്റർ മാത്രം അകലെയാണ് സ്ഫോടനം. ആർക്കും പരുക്കേറ്റിട്ടില്ല.

ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) അല്ലെങ്കിൽ ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് സ്ഫോടനമെന്നാണ് നിഗമനം. ഇതു സംബന്ധിച്ചു സ്ഥിരീകരണമില്ല. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam