വ്യാജ പ്രചാരണങ്ങൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് സമ്പിത് പാത്ര

JULY 21, 2021, 4:01 PM

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിനിടെ ഉണ്ടായ ഓക്സിജൻ പ്രതിസന്ധി മൂലം ആർക്കും ജീവൻ നഷ്ടമായിട്ടില്ലെന്ന കേന്ദ്ര സർക്കാരിന്റെ വാക്കുകളെ  രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ പാർട്ടി നേതാക്കൾ അതിരൂക്ഷമായാണ് വിമർശിച്ചത്.രാഹുലിന്റെ ഈ വാക്കുകൾക്ക് ചൂടോടെ മറുപടി നൽകി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് ബിജെപി വക്താവ് സമ്പിത് പാത്ര.

രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിനിടെ ഉണ്ടായ ഓക്‌സിജൻ പ്രതിസന്ധി മൂലം ആരും മരിച്ചിട്ടില്ലെന്നും  കോൺഗ്രസും ആം ആദ്മി പാർട്ടിയും മഹാമാരിയ്‌ക്കിടയിൽ രാഷ്‌ട്രീയം കളിക്കുകയാണെന്നും അദ്ദേഹം തിരിച്ചടിച്ചു.സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും സമർപ്പിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് സമ്പിത് പാത്ര വിവരങ്ങൾ പുറത്തുവിട്ടത്.

സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും കേന്ദ്ര സർക്കാരിന് നൽകിയ കണക്ക് പ്രകാരം രാജ്യത്ത് ആരും തന്നെ ഓക്‌സിജൻ ലഭിക്കാതെ മരിച്ചിട്ടില്ല. സംസ്ഥാനങ്ങൾ ശേഖരിച്ച് നൽകുന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രം കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടുന്നതെന്നും ഇത്തരം കണക്കുകൾ കേന്ദ്ര സർക്കാർ നിർമ്മിക്കുകയല്ല ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.കോൺഗ്രസ് നേതാവ് രാഹുൽ വ്യാജ പ്രചാരണങ്ങൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സമ്പിത് പാത്ര പറഞ്ഞു.

vachakam
vachakam
vachakam

സമ്പിത് പാത്രയ്ക്ക് മുൻപ് രാഹുലിനെതിരെ പ്രതികരിച്ചുകൊണ്ട് ഗിരിരാജ് സിംഗും രംഗത്ത് വന്നിരുന്നു.മുൻപ് രാഹുലിന്  ബുദ്ധിയുടെ കുറവുണ്ടായിരുന്നു. ഇപ്പോൾ അത് നഷ്ടമായി. ഇനി എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്നും അദ്ദേഹം പരിഹസിച്ചു. കോവിഡ് മരണ പട്ടിക സംസ്ഥാനങ്ങളാണ് കേന്ദ്രത്തിന് നൽകുന്നത്. നിങ്ങളുടെ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളോട് ഈ പട്ടിക പരിഷ്കരിച്ച് അയക്കാൻ നിങ്ങൾക്ക് ആവശ്യപ്പെടാമെന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.

കോവിഡ് രണ്ടാം തരംഗത്തിനിടെ ഉണ്ടായിരുന്നു ഓക്സിജൻ ക്ഷാമം മൂലം മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ ആണ് വ്യക്തമാക്കിയത്.ചൊവ്വാഴ്ച രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.എന്നാൽ അദ്ദേഹത്തിന്റെ വാക്കുകൾ വസ്തുതകൾ വളച്ചൊടിക്കുകയാണെന്നും എല്ലാവർക്കും സത്യമറിയാമെന്നുമാണ് കോൺഗ്രസ് തിരിച്ചടിച്ചത്.ഗിരിരാജ് സിംഗിനെതിരെ അവകാശ ലംഘന നോട്ടീസ് നൽകുമെന്നും കോൺഗ്രസ് രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു

English summary: Bjp leader Sambith Patra against Rahul Gandhi

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam