മുഖ്യമന്ത്രിയെ മാറ്റില്ല; ബൊമ്മെ തന്നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുമെന്ന് ബിജെപി

AUGUST 13, 2022, 1:27 AM

ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ ഉടന്‍ സ്ഥാനത്തു നിന്നും മാറ്റുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബിജെപി. 2023 കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബൊമ്മെ തന്നെയാവും പാര്‍ട്ടിയെ നയിക്കുകയെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കി. ബൊമ്മെയുടെ കസേര വൈകാതെ തെറിക്കുമെന്ന പ്രചാരണം സംസ്ഥാനത്ത് സജീവമായിരിക്കെയാണ് ബിജെപി കേന്ദ്ര നേതൃത്വം ഇക്കാര്യം നിഷേധിക്കുന്നത്. 

ബൊമ്മെയ്ക്ക് എതിരായ പ്രചാരണത്തിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളായ ഡി കെ ശിവകുമാറും സിദ്ധരാമയ്യയും ആണെന്ന് കര്‍ണാടകയുടെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് പറഞ്ഞു. 

അതേസമയം ബസവരാജ് ബൊമ്മെക്കെതിരായി നടക്കുന്ന പ്രചാരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ബൊമ്മെക്ക് എതിരായ നീക്കം നടക്കുന്നുണ്ടെന്ന് കേന്ദ്ര നേതൃത്വം സംശയിക്കുന്നു. ഹിജാബ് വിഷയം ബൊമ്മെ കൈകാര്യം ചെയ്ത ശൈലിയില്‍ കേന്ദ്ര നേതൃത്വത്തിന് അസംതൃപ്തി ഉണ്ട്. സംസ്ഥാനത്തെ ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെ കൊലപാതകങ്ങളും ബൊമ്മെയുടെ മേലുള്ള താല്‍പ്പര്യം കുറച്ചിട്ടുണ്ടെന്നാണ് സൂചന. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam