പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യാഴാഴ്ച എഴുപത് വയസ്സ് തികയും

SEPTEMBER 15, 2020, 10:37 PM

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യാഴാഴ്ച എഴുപത് വയസ്സ് തികയും.ഇതോടനുബന്ധിച്ച് ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രചാരണ പരിപാടികളുമായി ബിജെപി.പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ചാപ്രൗളി ഗ്രാമത്തിൽ സേവ് സപ്ത എന്ന പ്രചാരണ പരിപാടിക്ക് ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ തുടക്കം കുറിച്ചു. മോദിയുടെ ജീവിതം രാജ്യ സേവനത്തിനായി മാറ്റി വച്ചിരിക്കുകയാണ്. അതിനാൽ ബി ജെ പി സെപ്റ്റംബർ 14 മുതൽ 20 വരെ സേവാ സപ്തതി ആഴ്ചയായി ആചരിക്കുകയാണെന്നു ജെ.പി നഡ്ഡ പറഞ്ഞു. എല്ലാ ജില്ലകളിലും ശുചീകരണ പ്രവർത്തനങ്ങൾ ബി ജെ പി പ്രവർത്തകർ നടത്തണമെന്നും രക്തവും പ്ലാസ്മയും ദാനം ചെയ്യണമെന്നും ജെ.പി.നഡ്ഡ നിർദേശച്ചു.

vachakam
vachakam
vachakam
TRENDING NEWS
RELATED NEWS