ഇൻസ്റ്റന്റ് ലോൺ ആപ്പുകളുടെ ചതിക്കുഴിയിൽ വീഴരുത്!  സുരക്ഷാ മാർഗങ്ങൾ നിർദ്ദേശിച്ച് എസ്ബിഐ

NOVEMBER 24, 2022, 3:23 PM

മുംബൈ: ഇൻസ്റ്റന്റ് ലോൺ ആപ്പുകൾക്കെതിരെ ഉപഭോക്താക്കൾക്ക് വീണ്ടും മുന്നറിയിപ്പ് നൽകി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). 

സംശയാസ്‌പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക എന്ന് എസ്ബിഐ പറയുന്നു. ഒപ്പം ഉപഭോക്താക്കളുടെ വിവരങ്ങൾ ബാങ്ക് അല്ലെങ്കിൽ ഫിനാൻഷ്യൽ കമ്പനിയായി കാണിക്കുന്ന കമ്പനികൾക്ക് നൽകാതിരിക്കുക എന്നും എസ്ബിഐ വ്യക്തമാക്കി.  സൈബർ കുറ്റകൃത്യങ്ങൾ എല്ലാം തന്നെ  https://cybercrime.gov.in എന്ന വെബ്സൈറ്റിൽ റിപ്പോർട്ട് ചെയ്യുക എന്ന് എസ്ബിഐ ട്വീറ്റ് ചെയ്തു.

ഇത്തരം  ആപ്പുകളുടെ കെണിയിൽ വീഴാതിരിക്കാൻ ഉപഭോക്താക്കൾക്ക് പിന്തുടരേണ്ട ചില സുരക്ഷാ മാർഗങ്ങളും രാജ്യത്തെ മുൻനിര വായ്പാ ദാതാക്കളായ എസ്ബിഐ പങ്കുവെച്ചു. 

vachakam
vachakam
vachakam

എസ്ബിഐയുടെ 6  സുരക്ഷാ മാർഗങ്ങൾ ഇവയാണ് 

1) ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് ഏതൊരു ആപ്പിന്റെയും ആധികാരികത പരിശോധിക്കുക.

2) സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.

vachakam
vachakam
vachakam

3) നിങ്ങളുടെ ഡാറ്റ മോഷ്ടിച്ചേക്കാവുന്ന അനധികൃത ആപ്പുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

4) നിങ്ങളുടെ ഡാറ്റ മോഷ്ടിക്കപ്പെടാതെ സുരക്ഷിതമാക്കാൻ വേണ്ടി, ആപ്പുകൾക്കുള്ള അനുമതികൾ ശ്രദ്ധിച്ച് നൽകുക. 

5) സംശയാസ്പദമായ പണമിടപാട് ആപ്പുകൾ കണ്ടാൽ ലോക്കൽ പോലീസ് അധികാരികളെ അറിയിക്കുക.

6) നിങ്ങളുടെ എല്ലാ സാമ്പത്തിക ആവശ്യങ്ങൾക്കും http://bank.sbi സന്ദർശിക്കുക. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam