ബിജെപി ഭരണത്തില്‍ ഇന്ത്യന്‍ ജനാധിപത്യം ഭീഷണി നേരിടുകയാണെന്ന് മമത ബാനർജി

JULY 22, 2021, 6:03 AM

കൊൽക്കത്ത: പെഗാസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട വാദ പ്രതിവാദങ്ങളാൽ ആടിയുലയുകയാണ് ദേശീയ രാഷ്ട്രീയം.സംഭവത്തിൽ ആരോപണങ്ങൾ നിഷേധിച്ച് കേന്ദ്ര സർക്കാർ രംഗത്ത് വരുമ്പോൾ കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കി പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.രാഹുൽ ഗാന്ധിയ്ക്കും പ്രിയങ്ക ഗാന്ധിക്കുമൊക്കെ പിന്നാലെ ഇപ്പോൾ ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ്.

ബിജെപി ഭരണത്തില്‍ ഇന്ത്യന്‍ ജനാധിപത്യം ഭീഷണി നേരിടുകയാണെന്നും നീരീക്ഷണ ഭരണകൂടമാണ് രാജ്യത്തുള്ളതെന്നും മമത ആരോപിച്ചു.കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ മുന്‍കയ്യെടുക്കുമെന്നും വരുന്ന 26-27 തീയ്യതികളില്‍ ഡല്‍ഹിയില്‍ എത്തി സാധ്യമായ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും മമത വ്യക്തമാക്കിയിട്ടുണ്ട്.

പെഗാസസ് വിഷയത്തിൽ സുപ്രീം കോടതി ഇടണമെന്നും മമത ആവശ്യപ്പെട്ടിട്ടുണ്ട്.രാജ്യത്തെ സഹായിക്കാൻ സുപ്രീം കോടതിക്ക് മാത്രമേ ഇനി സാധിക്കുവെന്നും അതിനാൽ സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും ഈ വിഷയത്തിൽ ഒരു അടിയന്തിര ഇടപെടൽ വേണമെന്നും മമത ആവശ്യപ്പെട്ടു. സുപ്രീം കോടതി സ്വമേധയാ നിയമ നടപടികള്‍ എടുക്കണമെന്നും വിഷയം അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കണമെന്നും മമത ബാനർജി കൂട്ടിച്ചേർത്തു. 

vachakam
vachakam
vachakam

English summary: Bengal CM Mamata Banarji against central government on Pegasus phone tapping 


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam