ഡല്‍ഹി: പശ്ചിമ ബംഗാളില്‍ നിന്ന് ആപ്പിള്‍ വാങ്ങാന്‍ വിമാനത്തില്‍ കയറി ഡല്‍ഹിയിലെത്തിയ യുവാവിന് നഷ്ടമായത് 3 ലക്ഷം രൂപ. ഡല്‍ഹി വിമാനത്തില്‍ എത്തിയ വ്യവസായി സുഹൃത്തിനെ വിശ്വസിച്ച് കാറില്‍ കയറിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. കാറില്‍ കയറിയ ബബ്ലൂ യാദവിനെ ഒരു സംഘം തട്ടിക്കൊണ്ട് പോവുകയായിരുന്നു.
ഡല്‍ഹിയില്‍ സൗകര്യങ്ങളൊരുക്കാമെന്ന് ഉറപ്പ് നല്‍കിയ സുഹൃത്താണ് വ്യവസായിയെ വിമാനത്താവളത്തില്‍ നിന്നും തട്ടിക്കൊണ്ട് പോയി മൂന്ന് ലക്ഷത്തോളം രൂപ മോചദ്രവ്യം തട്ടിയെടുത്തത്. സംഭവത്തില്‍ സുഹൃത്ത് അജയുള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. ഡല്‍ഹിയിലെ ആസാദ്പൂര്‍ മാണ്ഡിയിലെ മൊത്തവ്യാപാര മാര്‍ക്കറ്റില്‍ നിന്ന് ആപ്പിള്‍ വാങ്ങാനെത്തിയതായിരുന്നു വ്യവസായിയായ ബബ്ലൂ യാദവ്. ബുധനാഴ്ച സിലിഗുരിയിലെ ബാഗ്ഡോഗ്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ബബ്ലുവിനെ ഇാളുടെ സുഹൃത്ത് അജയ് അയച്ച ടാക്സിയില്‍ വിമാനത്താവളത്തില്‍ നിന്ന് കയറ്റി ദ്വാരകയിലെ സെക്ടര്‍ 21ല്‍ എത്തിച്ചു. ഇവിടെയെത്തിയ അജയ് വ്യവസായിയെ ഒരു ഒറ്റപ്പെട്ട ഫ്‌ലാറ്റിലേക്ക് എത്തിച്ചു.
അടുത്ത ദിവസം മാര്‍ക്കറ്റില്‍ നിന്നും ആപ്പിള്‍ വാങ്ങാന്‍ സഹായിക്കാമെന്ന് പറഞ്ഞ് അജയ് മടങ്ങി. പിറ്റേ ദിവസം അജയും നാല് സുഹൃത്തുക്കളും ഫ്‌ലാറ്റിലെത്തി. അഞ്ചംഗ സംഘം ബബ്ലു യാദവിനെ ബഹദൂര്‍ഗഡിലെ ഒറ്റപ്പെട്ട ഒരു ഡയറി സ്ഥാപനത്തിലേക്ക് കാറില്‍ ബലമായി കൊണ്ടുപോയി ഭീഷണിപ്പെടുത്തി മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. ഒടുവില്‍ അഞ്ച് യുപിഐ ഐഡികളിലൂടെ മൊത്തം 2.7 ലക്ഷം രൂപ അജയും സംഘവും തട്ടിയെടെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്