ഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 3016 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 40% വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിൽ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 300 കടന്നിരിക്കുകയാണ്.
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 3,016 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഏകദേശം ആറു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കേസുകൾ; സജീവ കേസുകളുടെ എണ്ണം 13,509 ആയി ഉയർന്നു
കൊവിഡ് വ്യാപന രൂക്ഷമായ പശ്ചാത്തലത്തിൽ ഡൽഹിയിൽ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് ഡൽഹി സർക്കാർ. പ്രതിദിന കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ മുന്നൂറോളം പേർക്കാണ് ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 31ന് ശേഷം ഇതാദ്യമായാണ് ഇത്രയധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. സിറ്റി ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട കണക്ക് പ്രകാരം 13.89 % ആണ് പോസിറ്റിവിറ്റി നിരക്ക്. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് ഡൽഹി ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജിന്റെ നേതൃത്വത്തിൽ വിദഗ്ധ ഡോക്ടർമാരും മറ്റ് ആരോഗ്യ വിദഗ്ധരും പങ്കെടുക്കുന്ന യോഗം നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്