ഗുവഹാട്ടി: ശൈശവ വിവാഹങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി കടുപ്പിച്ചതോടെ അസമിലെ പലയിടത്തും സംഘര്‍ഷം. ധുബ്രിയില്‍ അറസ്റ്റിലായവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകള്‍ പ്രതിഷേധിച്ചു. അറസ്റ്റിലായ പ്രതികളുടെ അമ്മമാരും ഭാര്യമാരും മറ്റ് കുടുംബാഗങ്ങളുമാണ് തമര്‍ഹ പൊലീസ് സ്റ്റേഷന്‍ വളഞ്ഞത്. ഇവരെ പിരിച്ചു വിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.
'എന്തിനാണ് പുരുഷന്‍മാരെ അറസ്റ്റ് ചെയ്യുന്നത്. ഞങ്ങളും കുട്ടികളും എങ്ങനെ ജീവിക്കും? ഞങ്ങള്‍ക്ക് മറ്റ് വരുമാനമൊന്നുമില്ല,' മജൂ്‌ലി ജില്ലയില്‍ നിന്നുള്ള 55 കാരിയായ നിരോദ ഡോലെ പറയുന്നു.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ നിര്‍ദേശപ്രകാരം സംസ്ഥാനത്തുടനീളം പൊലീസ് എടുത്ത നടപടിയില്‍ ഇതു വരെ 2257 പേര്‍ അറസ്റ്റിലായിട്ടുണ്ട്്. 4004 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ശൈശവ വിവാഹം കഴിച്ച 8000 പേരുടെ പട്ടിക കൈയിലുണ്ടെന്നും അറസ്റ്റ് നടപടികള്‍ തുടരുമെന്നും പൊലീസ് അറിയിച്ചു. ബിശ്വന്ത് ജില്ലയില്‍ 137 പേരും ധുബ്രിയില്‍ 126 പേരും ബക്‌സയില്‍ 120 പേരും അറസ്റ്റിലായി.
മാതൃ-ശിശു മരണ നിരക്കില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ് അസം. ഇതിന് മുഖ്യ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത് ശൈശവ വിവാഹങ്ങളാണ്. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന വിവാഹങ്ങളില്‍ 31 ശതമാനം ശൈശവ വിവാഹങ്ങളാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്