ജോധ്പൂര്‍: തെലങ്കാനയിലെ ജനങ്ങള്‍ക്ക് പ്രതിമാസ പണമിടപാട് പദ്ധതി വാഗ്ദാനം ചെയ്ത കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ രംഗത്ത്. കോണ്‍ഗ്രസ് പാര്‍ട്ടിയെ 'രാജ്യദ്രോഹി' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
രാജസ്ഥാനിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജോധ്പൂരില്‍ സംസാരിക്കവെയായിരുന്നു ഹിമന്ത ബിശ്വ ശര്‍മ്മയുടെ വിമര്‍ശനം. തെലങ്കാനയില്‍ തങ്ങളുടെ സര്‍ക്കാര്‍ വന്നതിന് ശേഷം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2500 രൂപ നല്‍കുമന്ന് രാഹുല്‍ ഗാന്ധി പറയുന്നു.
തെലങ്കാനയില്‍ നിങ്ങള്‍ക്ക് ഇത് വാഗ്ദാനം ചെയ്യാന്‍ കഴിയുമെങ്കില്‍ നിങ്ങളുടെ സര്‍ക്കാര്‍ ഭരിക്കുന്ന രാജസ്ഥാനില്‍ എന്തുകൊണ്ട് ഇത് ചെയ്തുകൂടാ? കോണ്‍ഗ്രസും രാജ്യദ്രോഹിയും ഒറ്റവാക്കാണ്, രണ്ട് വ്യത്യസ്ത വാക്കുകളല്ല. അദ്ദേഹം പറഞ്ഞു.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ കടന്നാക്രമിച്ച ഹിമന്ത, വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
ഗെലോട്ട് സര്‍ക്കാര്‍ പുറത്തുപോകണം, സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കണം. മോദി സര്‍ക്കാരിന്റെ സദ്ഭരണ നയങ്ങളുടെ ഗുണഫലങ്ങള്‍ രാജസ്ഥാനിലെ ജനങ്ങള്‍ക്ക് ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജസ്ഥാനില്‍ രാഷ്ട്രീയ ചൂട് കൂടുകയാണ്. നേരത്തെ, 2018 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി 100 സീറ്റുകള്‍ നേടിയിരുന്നു. പിന്നീട് മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയുമായി (ബിഎസ്പി) ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചു.
163 സീറ്റുകളുടെ ഭൂരിപക്ഷം നേടിയ മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 73 സീറ്റുകളാണ് ബിജെപി നേടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്