മൂത്ത മകളുടെ ചികിത്സക്കായി ദിവസക്കൂലിക്കാരായ മാതാപിതാക്കള്‍ 12കാരിയെ 46കാരന്​ വിറ്റു 

FEBRUARY 27, 2021, 10:12 AM

ന്യൂഡല്‍ഹി: മക്കളിലൊരാളെ ചികിത്സിക്കാനുള്ള പണത്തിനു വേണ്ടി ഇളയ കുട്ടിയെ മാതാപിതാക്കള്‍ വിറ്റു. ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയിലാണ് ഈ ദാരുണ സംഭവം. 12 വയസ്സുകാരിയെ ആണ് 10,000 രൂപയ്ക്ക് 46 കാരന് വിറ്റത്.

കോട്ടൂര്‍ സ്വദേശികളായ ദമ്പതികൽ അയല്‍വാസിയായ ചിന്ന സുബ്ബയ്യയെയാണ് കച്ചവടത്തിനായി സമീപിച്ചത്. ബുധനാഴ്ച ഇവര്‍ കച്ചവടം നടത്തുകയും പെണ്‍കുട്ടിയെ സുബയ്യ വിവാഹം കഴിക്കുകയും ചെയ്തു. വിവരമറിഞ്ഞ വനിതാ ശിശുക്ഷേമ വിഭാഗം അധികൃതര്‍ സ്ഥലത്തെത്തി കുട്ടിയെ മോചിപ്പിച്ചു. കുട്ടിയെ ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി കൗണ്‍സിലിംഗ് നല്‍കിക്കൊണ്ടിരിക്കുകയാണ്.

ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച 16കാരിയുടെ ചികിത്സക്ക്​ പണം ഇല്ലാതെ വന്നതോടെയാണ്​ 12കാരിയെ വില്‍ക്കാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചത്​. ബുധനാഴ്ച കുട്ടിയെ ഇയാള്‍ വിവാഹം കഴിച്ചു. സം​ഭവം പുറത്തറിഞ്ഞതോടെ കുട്ടിയെ ശിശു​ക്ഷേമ വകുപ്പെത്തി രക്ഷിച്ചു. ശിശുക്ഷേമവകുപ്പിന്‍റെ സംരക്ഷണയിലാണ്​ കുട്ടിയിപ്പോള്‍.

vachakam
vachakam
vachakam

കുട്ടിയുടെ അയല്‍വാസിയാണ്​ സുബയ്യ. 25,000 രൂപയാണ്​ ദമ്പതികള്‍ ഇയാളോട്​ ആവശ്യപ്പെട്ടിരുന്നത്. പിന്നീട്​ 10,000 രൂപക്ക്​ ഡീല്‍ ഉറപ്പിക്കുകയായിരുന്നു. സുബയ്യയുടെ ആദ്യഭാര്യ വിവാഹബന്ധം വേര്‍പ്പെടുത്തി താമസിക്കുകയായിരുന്നു. തുടര്‍ന്നാണ്​ രണ്ടാം വിവാഹത്തിനായി കുട്ടിയെ ഇയാള്‍ വാങ്ങിയത്​.

വാങ്ങിയ ശേഷം കുട്ടിയെ ബുധനാഴ്ച ഇയാള്‍ ബന്ധുവിന്‍റെ വീട്ടിലെത്തിച്ചു. വീട്ടില്‍നിന്ന്​ കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചില്‍ അയല്‍വാസികള്‍ കേട്ടു. സംശയം ഉയര്‍ന്നതോടെ അയല്‍വാസികള്‍ ഗ്രാമമുഖ്യനെ സമീപിച്ച്‌​ സംഭവം അന്വേഷിച്ചു. തുടര്‍ന്ന്​ ഗ്രാമമുഖ്യന്‍റെ നേതൃത്വത്തില്‍ ശിശുക്ഷേമ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

ആന്ധ്രയില്‍ സമാനമായ സംഭവം മുന്‍പും നടന്നിട്ടുണ്ട്. ബൗധയില്‍ നിന്നും ജോലി വാഗ്ദാനം ചെയ്ത് കടത്തിക്കൊണ്ട് പോയ പെണ്‍കുട്ടിയെ അനാശാസ്യത്തിന് ഉപയോഗിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. ശോഭ സ്വദേശിയായ മഹേന്ദ്ര കുമാര്‍ സ്വയ്ന്‍ ആയിരുന്നു കുട്ടിയെ കടത്തിയത്. കുട്ടിയെ 40,000 രൂപയ്ക്ക് വാങ്ങിയതാണെന്നായിരുന്നു ഇയാളുടെ വാദം.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam