30 വർഷംകൊണ്ട് 3 കിലോമീറ്റർ നീളമുള്ള കനാൽ നിർമിച്ച് ബീഹാറി ശ്രദ്ധേയമാകുന്നു.

SEPTEMBER 21, 2020, 12:44 AM

ഗയ (ബീഹാർ) : തൻ്റെ കൃഷിയിടങ്ങളിൽ വെള്ളം നനയ്ക്കുവാൻ 30 വർഷങ്ങൾകൊണ്ട് 3 കിലോമീറ്റർ നീളമുള്ള കനാൽ നിർമ്മിച്ചുകൊണ്ടു ബീഹാറിലെ ഗയ ജില്ലയിലെ ലോംഗി ഭൂയാൻ രാജ്യത്തിന് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ്.ഭുയാൻ്റെ ഈ നേട്ടത്തിന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര സൗജന്യമായി ഒരു മഹീന്ദ്ര ട്രാക്ടർ തന്നെ സമ്മാനമായി നൽകി.

"ഗയയിലെ ലോംഗി മഞ്ജി തൻ്റെ  ജീവിതത്തിൻ്റെ  30 വർഷം ഒരു കനാൽ കുഴിക്കുവാൻ  ചെലവഴിച്ചു. ഒരു ട്രാക്ടർ ഒഴികെ മറ്റൊന്നും അദ്ദേഹത്തിന് ആവശ്യമില്ല. ഒരു ട്രാക്ടർ ലഭിച്ചാൽ അത് വലിയ സഹായമാകുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു.” മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനെ ടാഗുചെയ്ത് റോഹിൻ കുമാർ എന്ന യുവാവ്  ഹിന്ദിയിൽ ട്വീറ്റ് ചെയ്തത് ഇപ്രകാരമായിരുന്നു.

ഇതിനു മറുപടിയായി ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ് "അദ്ദേഹത്തിന് ഒരു ട്രാക്ടർ നൽകുക എന്നത് എനിക്ക് അദ്ദേഹത്തോട് കാണിക്കാവുന്ന ഒരു ബഹുമാനമാണ്.നിങ്ങൾക്കറിയാവുന്നതുപോലെ, അദ്ദേഹത്തിൻ്റെ  കനാൽ താജിനെയോ പിരമിഡുകളെയോ പോലെ ഒരു സ്മാരകമാണെന്ന് ഞാൻ കരുതുന്നു.ഞങ്ങളുടെ ട്രാക്ടർ. ഞങ്ങളുടെ ടീമിന് എങ്ങനെ അദ്ദേഹത്തിന്  എത്തിച്ചുകൊടുക്കാനാവും  @ rohinverma2410? "

vachakam
vachakam
vachakam

ആ പ്രദേശത്തെ മഹീന്ദ്ര ഡീലറായ സിദ്ധിനാഥ് വിശ്വകർമ്മ പറഞ്ഞു  "ആനന്ദ് മഹീന്ദ്ര ലോംഗി ഭൂയാൻ്റെ ട്വീറ്റ് കണ്ടു, അദ്ദേഹത്തിന് ഒരു ട്രാക്ടർ നൽകുവാൻ ഞാൻ ഭാഗ്യവാനാണെന്ന് പറഞ്ഞു. ഇതിനെത്തുടർന്ന് ഏരിയ ഓഫീസിന് ലോംഗിക്കായുള്ള ഒരു ട്രാക്ടർ സമ്മാനമായി  ലഭിച്ചു. ഈ നിമിഷത്തിൻ്റെ ഭാഗമാകുവാൻ കഴിഞ്ഞത് എൻ്റെ ഭാഗ്യമാണ്. ലോംഗിയെപ്പോലുള്ളവർ ഇവിടെ താമസിക്കുന്നതിനാൽ ഗയ സ്വദേശിയായതിൽ എനിക്ക് അഭിമാനമുണ്ട്" 

ട്രാക്ടർ ലഭിച്ചപ്പോൾ ലോംഗി പറഞ്ഞു, എനിക്കിതൊരെണ്ണം ലഭിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. "ഞാൻ ഇന്ന് വളരെ ഏറെ സന്തോഷവാനാണ്."

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS