ജലന്ധര്‍(പഞ്ചാബ്): ഖലിസ്ഥാന്‍ വാദത്തിന് അനുകൂല നിലപാട് സ്വീകരിക്കുന്ന അമൃത്‌പാല്‍ സിങ്ങിന്‍റെ അറസ്‌റ്റ് സിനിമ സ്റ്റൈലില്‍.നാടകീയമായ ചേയിസിലൂടെയാണ് അമൃത്‌പാലിനെ അറസ്റ്റ് ചെയ്യുന്നത്.
പൊലീസ് സംഘത്തെ കണ്ട ഉടനെ അമൃത്‌പാല്‍ തന്‍റെ കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് നൂറ് കണക്കിന് പൊലീസ് വാഹനങ്ങള്‍ അമൃത്‌പാലിനെ പിന്തുടര്‍ന്നു. ഇത് ജലന്ധര്‍ മോഗ ദേശീയ പാതയില്‍ വലിയ ട്രാഫിക്ക് സ്‌തംഭനം തന്നെ ഉണ്ടാക്കി.
ജലന്ധറിലേയും മോഗയിലേയും പൊലീസ് ഒരു സംയുക്ത ഓപ്പറേഷനിലൂടെ അമൃത്‌പാലിനെ വലയിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. അമൃത്‌പാലിന്‍റെ വാഹന വ്യൂഹം ഇന്ന്(18.03.2023) ഒരു മണിയോടുകൂടിയാണ് ജലന്ധറിലെ മെഹത്‌പൂര്‍ ടൗണില്‍ എത്തിച്ചേരുന്നത്.
അവിടെ വച്ച് പൊലീസ് അമൃത്‌പാലിന്‍റെ വാഹന വ്യൂഹത്തെ വളയുകയായിരുന്നു. അമൃത്‌പാലിന്‍റെ വാഹന വ്യൂഹത്തില്‍പ്പെടുന്ന രണ്ട് വാഹനങ്ങളിലെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്യുന്നു. വാഹന വ്യൂഹത്തില്‍ മൂന്നമതായിരുന്നു അമൃത്‌പാല്‍ സഞ്ചരിച്ച വാഹനമുള്ളത്.
പൊലീസ് സംഘത്തെ കണ്ട ഉടനെ അമൃത്‌പാലിന്‍റെ ഡ്രൈവര്‍ ലിങ്ക് റോഡിലൂടെ വാഹനം എടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് അമൃത്‌പാലിന്‍റെ മേഴ്‌സിഡസ് കാര്‍ പിന്തുടരുകയായിരുന്നു. അരമണിക്കൂറോളം അമൃത്‌പാല്‍ സിങ്ങിന്‍റെ വാഹനത്തെ പൊലീസ് വാഹന വ്യൂഹം തിരക്കേറിയ ദേശീയ പാതയിലൂടെ പിന്തുടര്‍ന്നു. ജലന്ധറിനടുത്തുള്ള ജല്ലുപൂര്‍ ഖേര എന്ന ഗ്രാമത്തില്‍ എത്തിയപ്പോഴാണ് അമൃത്‌പാല്‍ സിങ്ങിന്‍റെ വാഹനത്തെ നാല് ഭാഗത്ത് നിന്നും പൊലീസ് വാഹനങ്ങള്‍ വളയുന്നത്.
ഇവിടെ വച്ച് പ്രധാനമന്ത്രി ബജെകെ എന്ന് അറിയപ്പെടുന്ന അമൃത്‌പാല്‍ സിങ്ങിന്‍റെ പ്രധാനപ്പെട്ട കൂട്ടാളിയായ ഭഗവന്ദ് സിങ്ങിനേയും പൊലീസ് അറസ്‌റ്റ് ചെയ്‌തു. കൂടാതെ അമൃത്‌പാലിന്‍റെ സംഘത്തിലുണ്ടായിരുന്ന ആറ് പേരേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
അമൃത്‌പാല്‍ സിങ് ആരാണ് ?
സിഖുകാര്‍ക്ക് ഒരു പ്രത്യേക രാജ്യം വേണമെന്നുള്ള വാദമാണ് ഖലിസ്ഥാന്‍ വാദം. ഖലിസ്ഥാന്‍ വിഘടനവാദത്തിന്‍റെ ഫലമായി നിരവധി ചോരപ്പുഴകള്‍ പഞ്ചാബില്‍ ഒഴുകിയിട്ടുണ്ട്. 1980കളിലും മറ്റും ഇന്ത്യന്‍ അഖണ്ഡതയ്‌ക്ക് വലിയ ഭീഷണി ഖലിസ്‌ഥാന്‍ തീവ്രവാദികള്‍ സൃഷ്‌ടിച്ചിരുന്നു.
മൂന്ന് കേസുകളാണ് അമൃത്‌പാലിനെതിരെ രജിസ്റ്റര്‍ ചെയ്‌തത്. ഇതില്‍ രണ്ട് കേസുകള്‍ അമൃത്‌സര്‍ ജില്ലയിലെ അജ്‌നല പൊലീസ് സ്റ്റേഷനിലാണ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. അമൃത്‌പാലും അനുയായികളും അജ്‌നല പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്