ഡല്‍ഹി: ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിംഗിനെ പഞ്ചാബ് പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അമൃത് പാലിന്റെ സംഘടനയായ വാരിസ് പഞ്ചാബി ദേയ്‌ക്കെതിരെ ശക്തമായ അടിച്ചമര്‍ത്തല്‍ നടപടികളാണ് പോലീസ് സ്വീകരിച്ചത്. അമൃത് പാല്‍ സിംഗിനെ പിടികൂടാന്‍ വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. രണ്ടാം ദിവസവും ഇയാള്‍ ഒളിവിലാണ്.
പ്രതിഷേധങ്ങളും അക്രമങ്ങളും ഒഴിവാക്കുന്നതിനായി അമൃത്പാലിന്റെ പൂര്‍വ്വിക ഗ്രാമമായ ജല്ലു ഖേദയെ പോലീസ് കോട്ടയാക്കി മാറ്റിയിട്ടുണ്ട്. വിവിധ ജില്ലകളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. പഞ്ചാബില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പ്രഖ്യാപിച്ചിരിക്കെ പഞ്ചാബുമായി അതിര്‍ത്തി പങ്കിടുന്ന ഹിമാചലിലും പോലീസ് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അമൃത്പാല്‍ സിങ്ങിന്റെ നാല് സഹായികളെ സുരക്ഷാ കാരണങ്ങളാല്‍ ഇന്നു അസമിലെ ദിബ്രുഗഡ് ജില്ലയിലേക്ക് കൊണ്ടുവന്നു. അറസ്റ്റിലായ നാലുപേരെയും വൈകുന്നേരത്തോടെ പഞ്ചാബിന്റെയും അസം പോലീസിന്റെയും സംയുക്ത സംഘം മാരത്തണ്‍ ചോദ്യം ചെയ്യലിന് വിധേയരാക്കുമെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ഇത് സംസ്ഥാന പോലീസുകള്‍ തമ്മിലുള്ള സഹകരണമാണെന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പ്രതികരിച്ചത്.
'ഒരിക്കല്‍ അസമില്‍ അറസ്റ്റുണ്ടായപ്പോള്‍, സുരക്ഷാ കാരണങ്ങളാല്‍ ഞങ്ങള്‍ ചില പ്രതികളെ ബീഹാറിലെ ഭഗല്‍പൂര്‍ ജയിലിലേക്ക് കൊണ്ടുപോയി. പ്രതികള്‍ അസമില്‍ കഴിയുന്നതാണ് നല്ലതെന്ന് പഞ്ചാബ് പോലീസ് കരുതിയിരിക്കാം. ഇത് പോലീസും പോലീസും തമ്മിലുള്ള സഹകരണമാണ്. ,' ശര്‍മ്മ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്