ഓൺലൈൻ ലേണിംഗ് അക്കാദമി അടച്ചുപൂട്ടാൻ ആമസോൺ

NOVEMBER 24, 2022, 3:52 PM

മുംബൈ: ഇന്ത്യയിലെ ഓൺലൈൻ ലേണിംഗ് അക്കാദമി അടച്ചുപൂട്ടാൻ ഒരുങ്ങി ആമസോൺ. ആരംഭിച്ച് രണ്ട് വർഷത്തിനുള്ളിൽ ആണ് ആമസോണിന്റെ തീരുമാനം.

2023 ഓഗസ്റ്റ് മുതൽ രാജ്യത്തെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ പഠന പ്ലാറ്റ്‌ഫോം അടച്ച്‌പൂട്ടുമെന്നാണ് ആമസോൺ അറിയിച്ചത്. 

കഴിഞ്ഞ വർഷം ജനുവരിയിലാണ് ആമസോൺ അക്കാദമി പ്ലാറ്റ്‌ഫോം ആരംഭിച്ചത്. നിലവിലെ അക്കാദമിക് സെഷനിൽ എൻറോൾ ചെയ്തവർക്ക് മുഴുവൻ ഫീസും തിരികെ നൽകുമെന്നും ആമസോൺ അറിയിച്ചു.

vachakam
vachakam
vachakam

കോവിഡ് മഹാമാരിയുടെ സമയത്ത്  വെർച്വൽ ലേണിംഗിന്റെ കുതിച്ചുചാട്ടത്തിനിടയിലാണ് ആമസോണും ഓൺലൈൻ ലേണിംഗ് അക്കാദമി ആരംഭിച്ചത്.

ഇന്ത്യയിലുടനീളമുള്ള മികച്ച എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് പ്രവേശനം അനുവദിക്കുന്ന ജോയിന്റ് എൻട്രൻസ് എക്‌സാം (ജെഇഇ) ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്ക് ഓൺലൈൻ ലേണിംഗ് അക്കാദമി കോച്ചിംഗ് വാഗ്ദാനം നൽകി. 

ഘട്ടം ഘട്ടമായി ആമസോൺ അക്കാദമി നിർത്തലാക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. എന്നിരുന്നാലും, ഉപഭോക്താക്കൾക്ക് 2024 ഒക്‌ടോബർ വരെ ഒരു വർഷത്തേക്ക് മുഴുവൻ കോഴ്‌സ് മെറ്റീരിയലുകളിലേക്കും ഓൺലൈനിൽ ആക്‌സസ് ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam