ലക്നൗ: പാര്‍ട്ടിയിലെ വിവിധ തലത്തിലുളള സംഘടനാ ഭാരവാഹികളെ കൂട്ടത്തോടെ പിരിച്ചുവിട്ട് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തിലാണ് നടപടി.
ദേശീയ, സംസ്ഥാന, ജില്ലാ എക്സിക്യൂട്ടീവ് ഭാരവാഹികളെയാണ് പിരിച്ചുവിട്ടത്. യുവജന സംഘടനകളുടെയും വനിതാ വിഭാഗത്തിന്റെയും സംഘടനാ ഭാരവാഹികളും പിരിച്ചു വിട്ടവരില്‍ ഉള്‍പ്പെടുന്നു.
പിരിച്ചു വിടാന്‍ കാരണങ്ങളൊന്നും എടുത്തു പറഞ്ഞിട്ടില്ലെങ്കിലും പാര്‍ട്ടി കോട്ടകളായ രാംപൂരിലെയും അസംഗഢിലേയും ലോക്സഭാ ഉപതെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം പാര്‍ട്ടിയെ പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം എന്നാണ് വിലയിരുത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്