കേരളവും തമിഴ്‌നാടും തമ്മിൽ  അതിരുകളില്ലാത്ത സഹകരണമാണ് തുടരുന്നത്  എ.കെ. ശശീന്ദ്രന്‍

NOVEMBER 29, 2021, 8:59 AM

ചെന്നൈ:കേരളവും തമിഴ്‌നാടും തമ്മിൽ  അതിരുകളില്ലാത്ത സഹകരണമാണ് തുടരുന്നത്  വനംമന്ത്രി എ.കെ. ശശീന്ദ്രന്‍.

സാംസ്‌കാരിക സമന്വയങ്ങളിലൂടെയും വിനിമയങ്ങളിലൂടെയും തമിഴ്‌നാടുമായി സൗഹൃദം വളര്‍ത്തിയെടുക്കാനാണ് കേരളം എക്കാലവും ശ്രമിച്ചിട്ടുള്ളത്.

കേരളത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം തമിഴ്‌നാട് ആ സ്‌നേഹം കേരളത്തിന് തിരിച്ചുതന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

ചെന്നൈ സൗഹൃദ വേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി.

സംഘടന ഏര്‍പ്പെടുത്തിയ മാനവമിത്ര പുരസ്‌കാരവും ചടങ്ങില്‍ എ കെ ശശീന്ദ്രന്‍ ഏറ്റുവാങ്ങി.

മുല്ലപ്പെരിയാര്‍ മരം മുറി ഉത്തരവ് വിവാദമായതിന് ശേഷമുള്ള എ കെ ശശീന്ദ്രന്റെ ആദ്യ തമിഴ്‌നാട് സന്ദര്‍ശനമായിരുന്നു ഇത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam