ലഖിംപൂര്‍ ഖേരിയിലെ വിവിധ പരിപാടികളില്‍ നിന്ന് വിട്ട് നിന്ന് അജയ് മിശ്ര

NOVEMBER 25, 2021, 9:55 AM

ലക്നൗ: ലഖിംപൂര്‍ ഖേരിയില്‍ വിവിധ പരിപാടികളില്‍ നിന്ന് വിട്ട് നിന്ന് കേന്ദ്രമന്ത്രി അജയ് മിശ്ര.പ്രദേശത്തെ രണ്ട് കോപ്പറേറ്റീവ് ഷുഗര്‍ മില്ലിന്റെ ഉദ്ഘാടന ചടങ്ങിനാണ് മന്ത്രി പങ്കെടുക്കാതിരുന്നത്.

ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികയാത്ത് കഴിഞ്ഞ ദിവസം മന്ത്രിയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. പരിപാടിയില്‍ മന്ത്രി പങ്കെടുത്താല്‍ വലിയ പ്രതിഷേധം നടത്തുമെന്നായിരുന്നു മുന്നറിയിപ്പ്.

ലഖിംപൂര്‍ ഖേരിയിലെ ബെല്‍റയാന്‍, സമ്പൂർണ്ണ നഗര്‍ എന്നിവിടങ്ങളിലെ പഞ്ചസാര മില്ലിന്റെ ഉദ്ഘാടന ചടങ്ങിന്റെ മുഖ്യാതിഥിയായി അജയ് മിശ്രയയെ ആയിരുന്നു നിശ്ചയിച്ചിരുന്നത്.

vachakam
vachakam
vachakam

എന്നാല്‍ മിശ്ര പരിപാടികളില്‍ പങ്കെടുത്താല്‍ രണ്ട് മില്ലുകളിലേക്കും കരിമ്പ് കൊണ്ടുപോകില്ലെന്നും കര്‍ഷകര്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ ലഖിംപൂര്‍ ഖേരിയിലെ ഡിഎം ഓഫീസില്‍ നിക്ഷേപിക്കുമെന്നുമായിരുന്നു തികായത്തിന്റെ മുന്നറിയിപ്പ്.

തിങ്കളാഴ്ച, ലഖ്‌നൗവില്‍ നടന്ന കിസാന്‍ മഹാപഞ്ചായത്തില്‍ കര്‍ഷകരെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു തികായത്ത് നിലപാട് വ്യക്തമാക്കിയത്.

അതേസമയം മന്ത്രിക്ക് റാഞ്ചിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിപാടിയില്‍ പങ്കെടുക്കേണ്ടതുണ്ടായിരുന്നുവെന്നും അതിനാലാണ് ലഖിംപൂരിലേക്ക് വരാതിരുന്നതെന്നും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സെക്രട്ടറി അമിത് മിശ്രയുടെ പറഞ്ഞു.

vachakam
vachakam
vachakam

അതേസമയം പരിപാടിയുടെ പ്രത്യേക അതിഥിയിയായി നിശ്ചയിച്ച ബി ജെ പി എംഎല്‍എ ഹര്‍വിന്ദര്‍ കുമാറും ലഖിംപൂര്‍ ബിജെപി വൈസ് പ്രസിഡന്റ് ജ്യോതര്‍മയി ബര്‍താരിയയും പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല.

നേരത്തേ ഞായറാഴ്ച ലഖ്‌നൗവില്‍ നടന്ന ഡിജിപിമാരുടെയും ഐജിമാരുടെയും വാര്‍ഷിക സമ്മേളനത്തിന്റെ അവസാനദിവസത്തെ ചടങ്ങിലും കേന്ദ്ര മന്ത്രി മിശ്ര പങ്കെടുത്തിരുന്നില്ല.

ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക സമരത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയ സംഭവത്തില്‍ അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അന്ന് നാല് കര്‍ഷകരായിരുന്നു കൊല്ലപ്പെട്ടത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരു പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 9 പേരായിരുന്നു കൊല്ലപ്പെട്ടത്.

കര്‍ഷകരെ ഇടിച്ച്‌ കൊലപ്പെടുത്തിയ വാഹനത്തിനുള്ളില്‍ ആശിഷ് മിശ്ര ഉണ്ടായിരുന്നെന്നാണ് എഫ്‌ഐആറില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആശിഷ് മിശ്ര കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തതായും കര്‍ഷകര്‍ക്കെതിരെ നടന്ന ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ളതാണെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.

അജയ് മിശ്രയയേയും കേന്ദ്രമന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം നേരത്തേ കര്‍ഷക സംഘടനകള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ യാതൊരു നടപടിയും മന്ത്രിക്കെതിരെ നേതൃത്വം സ്വീകരിച്ചിരുന്നില്ല.

നിലവില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും കേന്ദ്രമന്ത്രിസഭയില്‍ നിന്നും അജയ് മിശ്രയയെ പുറത്താക്കുന്നതുള്‍പ്പെടെയുള്ള തങ്ങളുടെ ആറ് ആവശ്യങ്ങള്‍ നടപ്പാകാതെ സമരത്തില്‍ നിന്നും ഒരടി പോലും പിന്നോട്ട് പോകില്ലെന്നാണ് കര്‍ഷ സംഘടനകള്‍ വ്യക്തമാക്കിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam