എയര്‍ ഇന്ത്യ പച്ച പരിഷ്‌ക്കാരി ആകുന്നു; ചെട്ടിനാട് ചിക്കന്‍ മുതല്‍ ആലു പറാത്ത വരെ !

OCTOBER 3, 2022, 8:58 PM

ന്യൂഡല്‍ഹി: മാറ്റത്തിനായി എയര്‍ ഇന്ത്യയുടെ പുതിയ ചുവട് വെപ്പ്. കിടിലന്‍ ഭക്ഷണ മെനു അവതരിപ്പിച്ചാണ് എയര്‍ ഇന്ത്യ താരമായിരിക്കുന്നത്. ചിക്കന്‍ 65, ഗ്രില്‍ ചെയ്ത പെസ്റ്റോ ചിക്കന്‍ സാന്‍ഡ്വിച്ച്, ബ്ലൂബെറി വാനില പേസ്ട്രി തുടങ്ങി ഒട്ടേറെ വിഭവങ്ങളാണ് പരിഷ്‌കരിച്ച മെനുവിലുള്ളത്. ആഭ്യന്തര സര്‍വീസുകളിലാണ് പുതിയ ഭക്ഷണങ്ങള്‍ ലഭിക്കുക. ഒക്ടോബര്‍ ഒന്നിനാണ് എയര്‍ ഇന്ത്യ മെനു പരിഷ്‌കരണം പ്രസിദ്ധീകരിച്ചത്.

ഡെസേര്‍ട്ടുകളും രുചിയും ട്രെന്‍ഡിങും നോക്കിയുള്ള ഭക്ഷണങ്ങളും ഇന്ത്യയുടെ പ്രാദേശിക ഭക്ഷണ സ്വാധീനത്തെയാണ് പ്രകടിപ്പിക്കുന്നതെന്ന് എയര്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ചിക്കന്‍ സോസേജ്, ഷുഗര്‍ ഫ്രീ ഡാര്‍ക്ക് ചോക്ലേറ്റ്, ആലു പറാത്ത, പൊടി ഇഡ്ഡലി, ചെട്ടിനാട് ചിക്കന്‍, മീന്‍ കറി, ഗ്രില്‍ഡ് പെസ്റ്റോ ചിക്കന്‍ സാന്‍വിച്ച്, ഓട്സ് മഫിന്‍ തുടങ്ങിയവയാണ് മെനുവിലെ പ്രധാന വിഭവങ്ങള്‍.

എക്കണോമി ക്ലാസ് യാത്രക്കാര്‍ക്ക് ചീസ് മഷ്റൂം ഓംലെറ്റ്, ഡ്രൈ ജീര ആലു വെഡ്ജ്സ്, ചോളം, വെജിറ്റബിള്‍ ബിരിയാണി, മലബാര്‍ ചിക്കന്‍ കറി, വെജിറ്റബിള്‍ ഫ്രൈഡ് നൂഡില്‍സ്, ചില്ലി ചിക്കന്‍, ബ്ലൂബെറി വാനില പേസ്ട്രി എന്നിവയും ആസ്വദിക്കാം.

vachakam
vachakam
vachakam

നഷ്ടത്തിലായ വിമാനക്കമ്പനികള്‍ തങ്ങളുടെ സേവനങ്ങള്‍ പരിഷ്‌കരിക്കുന്നതിനായി സ്വീകരിച്ച നടപടികളുടെ ഏറ്റവും പുതിയതാണ് എയര്‍ ഇന്ത്യയുടേത്. നഷ്ടം നികത്താന്‍ സര്‍വീസുകള്‍ നവീകരിക്കാനും വിപുലീകരിക്കാനുമുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ് എയര്‍ ഇന്ത്യ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam