ഡല്‍ഹി: മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സമന്‍സ് അയച്ച് പട്ന കോടതി. മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി നല്‍കിയ കേസില്‍ മൊഴി നല്‍കാന്‍ ഏപ്രില്‍ 12 ന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.
2019ല്‍ കര്‍ണാടകയില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധി നടത്തിയ 'എല്ലാ കള്ളന്മാരും മോദിയാണ്' എന്ന പരാമര്‍ശവുമായി ബന്ധപ്പെട്ട കേസിലാണ് സമന്‍സ്.
മാര്‍ച്ച് 23 ന് ക്രിമിനല്‍ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയെ സൂറത്ത് കോടതി രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. 2019ലെ പ്രസംഗത്തിനിടെ മോദി സമുദായത്തെ അപമാനിച്ചെന്നായിരുന്നു പരാതി.
ബിജെപി എംഎല്‍എയും ഗുജറാത്ത് മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദി നല്‍കിയ പരാതിയെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തത്. കോടതി ശിക്ഷ വിധിച്ച് കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷം രാഹുല്‍ ഗാന്ധി ലോക്സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടു. വയനാട് മണ്ഡലത്തില്‍ നിന്നുള്ള എംപിയായിരുന്നു അദ്ദേഹം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്