ഡല്‍ഹി: ആധികാരികമല്ലാത്ത ഹലാല്‍ സര്‍ട്ടിഫൈഡ് ഉല്‍പന്നങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും പുതിയ നടപടിയുടെ ഭാഗമായി ഉത്തര്‍പ്രദേശിലെ സഹാറ മാളില്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്എസ്ഡിഎ) സംഘം റെയ്ഡ് നടത്തി.
ശീതളപാനീയങ്ങള്‍, മാംസം, ഡ്രൈ ഫ്രൂട്ട്സ് എന്നിവയുള്‍പ്പെടെ മാളില്‍ വില്‍ക്കുന്ന വിവിധ തരം ഹലാല്‍ സര്‍ട്ടിഫൈഡ് ഉല്‍പ്പന്നങ്ങള്‍ സംഘം പരിശോധിച്ചു. തുടര്‍ന്ന് എട്ട് കമ്പനികള്‍ക്കെതിരെ എഫ്എസ്ഡിഎ കേസെടുത്തു.
ഹലാല്‍ സര്‍ട്ടിഫിക്കേഷനോടുകൂടിയ ഭക്ഷണം, മരുന്നുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയുടെ ഉത്പാദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ശനിയാഴ്ച നിരോധിച്ചതിന് പിന്നാലെയാണ് ഇത്. പൊതുജനാരോഗ്യം മുന്‍നിര്‍ത്തിയും ആശയക്കുഴപ്പം ഒഴിവാക്കുന്നതിനുമാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.
ഉത്തര്‍പ്രദേശ് ഫുഡ് കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നത്, 'പൊതുജനാരോഗ്യത്തിന്റെ താല്‍പ്പര്യം മുന്‍നിര്‍ത്തി, ഹലാല്‍ സാക്ഷ്യപ്പെടുത്തിയ ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം, സംഭരിക്കല്‍, വിതരണം, വില്‍പ്പന എന്നിവ ഉടനടി പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ ഉത്തര്‍പ്രദേശില്‍ നിരോധിച്ചിരിക്കുന്നു.'
നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ കയറ്റുമതിക്കായി ഉല്‍പ്പാദിപ്പിക്കുന്ന ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ഉള്ള സാധനങ്ങളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വ്യാജ രേഖകള്‍ ഉപയോഗിച്ച് ഹലാല്‍ സാക്ഷ്യപ്പെടുത്തിയ ഉല്‍പ്പന്നങ്ങള്‍ വിറ്റതിന് നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തതിനെ തുടര്‍ന്നാണ് നിരോധനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്