ഡൽഹി: എയർ ഇന്ത്യയ്ക്ക് പിന്നാലെ രണ്ട് ഇൻഡിഗോ വിമാനങ്ങൾക്ക് നേരെയും ബോംബ് ഭീഷണി. എയർ ഇന്ത്യ വിമാനം ഡൽഹിയിലേക്ക് തിരിച്ചുപറത്തി മണിക്കൂറുകൾക്ക് ശേഷമാണ് ഇൻഡിഗോ വിമാനങ്ങൾക്ക് നേരെയും ഭീഷണി ഉയർന്നത്.
മുംബൈ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ രണ്ട് വ്യത്യസ്ത നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന രണ്ട് ഇൻഡിഗോ വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ലഭിച്ചതെന്ന് ദേശീയ വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
. മുംബൈയിൽ നിന്ന് മസ്‌കറ്റിലേക്കുള്ള ഇൻഡിഗോ 6E 1275 വിമാനത്തിലും മുംബൈയിൽ നിന്ന് ജിദ്ദയിലേക്ക് സർവീസ് നടത്തുന്ന 6E 56 വിമാനത്തിലും ബോംബ് ഭീഷണിയുണ്ടെന്നായിരുന്നു സന്ദേശം.
ഭീഷണി ലഭിച്ചതിന് പിന്നാലെ വിമാനത്താവളത്തിലെ സുരക്ഷാ ഏജൻസികൾക്ക് മുന്നറിയിപ്പ് നൽകുകയും, ഉടൻ തന്നെ വിമാനം തുടർനടപടികൾക്കായി ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും ചെയ്തു.
തിങ്കളാഴ്ച രാവിലെ മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള എയർ ഇന്ത്യയുടെ എഐ 119 വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കിയിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് വഴിയായിരുന്നു ഭീഷണി സന്ദേശം.
ഇന്ന് പുലർച്ചെയോടെയാണ് വിമാനം ഡൽഹിയിൽ തിരിച്ചിറക്കിയത്. നിലവിൽ വിമാനം ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൽ സ്റ്റാൻഡേർഡ് സേഫ്റ്റി പ്രോട്ടോക്കോൾ പരിശോധനയിലാണെന്ന് എയർപോർട്ട് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്