ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് മൂലം ഓഹരി വിപണിയില്‍ വന്‍ തിരിച്ചടി നേരിടുന്നതിനിടെ 10 ബില്യണ്‍ രൂപയുടെ ബോണ്ട് വില്‍പന ഉപേക്ഷിച്ച് അദാനി ഗ്രൂപ്പ്.ഇതാദ്യമായാണ് ബോണ്ടുകളുടെ പബ്ലിക് സെയില്‍ അദാനി ഗ്രൂപ്പ് നടത്തുന്നത്.
എഡല്‍വെയിസ് ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡ്, എ.കെ കാപ്പിറ്റല്‍, ജെ.എം ഫിനാന്‍ഷ്യല്‍, ട്രസ്റ്റ് കാപ്പിറ്റല്‍ എന്നിവയുടെ സഹകരണത്തോടെ ബോണ്ട് വില്‍പന നടത്താനായിരുന്നു പദ്ധതി. ഓഹരി വിപണിയില്‍ തിരിച്ചടിയേറ്റതോടെയാണ് ഇതില്‍ നിന്നും അദാനി ഗ്രൂപ്പ് പിന്മാറിയത്.
നേരത്തെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ 200 ബിലണ്‍ രൂപയുടെ ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ ഉപേക്ഷിക്കാന്‍ അദാനി ഗ്രൂപ്പ് നിര്‍ബന്ധിതമായിരുന്നു.
റിപ്പോര്‍ട്ടിന് പിന്നാലെ ഓഹരി വിപണിയില്‍ വന്‍ തിരിച്ചടിയാണ് അദാനി ഗ്രൂപ്പിന് ഏല്‍ക്കുന്നത്. ഏകദേശം 120 ബില്യണ്‍ ഡോളറിന്റെ നഷ്ടം അദാനി ഓഹരികള്‍ക്കുണ്ടായിരുന്നു. അദാനിയുടെ പല ഓഹരികളുടേയും വില ലോവര്‍ സര്‍ക്ക്യൂട്ടിലെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്