എബി, ബി രക്തഗ്രൂപ്പുകളുള്ള ആളുകൾക്ക് കോവിഡ് വരാനുള്ള സാധ്യത കൂടുതൽ 

MAY 11, 2021, 3:02 PM

ന്യൂഡെൽഹി: എബി, ബി രക്തഗ്രൂപ്പുകളുള്ള ആളുകൾക്ക് കോവിഡ്-19 വരാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോർട്ട്. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച് (സിഎസ്ഐആർ) ഇതു സംബന്ധിച്ച്‌ ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു.

എന്നാൽ ‘ഒ’ രക്ത ഗ്രുപ്പ്‌ ഉള്ളവരിലാണ് ഏറ്റവും കുറവ് വൈറസ് ബാധിച്ചതെന്നും പഠനത്തിൽ പറയുന്നു. അതേസമയം,കോവിഡ് -19  ബാധിച്ച ഒ ഗ്രൂപ്പുകാരിൽ ഭൂരിഭാഗവും രോഗലക്ഷണങ്ങളില്ലാത്തവരോ അല്ലെങ്കിൽ നേരിയ ലക്ഷണങ്ങളുള്ളവരോ ആണെന്നും ഗവേഷണത്തിൽ പറയുന്നു.

സി എസ് ഐ ആർ, രാജ്യവ്യാപകമായി സീറോ പോസിറ്റിവിറ്റി സർവേയെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. മാംസം കഴിക്കുന്നവർക്ക് സസ്യഭുക്കുകളേക്കാൾ കോവിഡ്-19  വരാനുള്ള സാധ്യത കൂടുതലാണെന്നും പഠനം സൂചിപ്പിക്കുന്നു. വെജിറ്റേറിയൻ ഭക്ഷണത്തിൽ ഉയർന്ന ഫൈബർ അടങ്ങിയതാണ് രോഗപ്രതിരോധ പ്രതികരണത്തിലെ ഈ വ്യത്യസത്തിന് കാരണമെന്നാണ് പറയുന്നത്.

vachakam
vachakam
vachakam

ഫൈബർ അടങ്ങിയ ഭക്ഷണക്രമം അണുബാധയ്ക്ക് ശേഷമുള്ള സങ്കീർണതകൾ തടയാനും അണുബാധ തടയാനും സഹായിക്കും. രാജ്യത്താകമാനമുള്ള പതിനായിരത്തോളം പേരിൽ നിന്നുള്ള സാമ്പിളുകൾ 140-ഓളം ഡോക്ടർമാർ വിശകലനം ചെയ്തതായും സി എസ് ഐ ആർ പറയുന്നു.

എബി രക്തഗ്രൂപ്പിലുള്ളവർക്കാണ് ഏറ്റവും കൂടുതൽ രോഗം ബാധിച്ചതെന്നും തൊട്ടുപിന്നിൽ ബി ഗ്രൂപ്പുകാരാണെന്നുമാണ് കണ്ടെത്തൽ. ഒ ഗ്രൂപ്പിലുള്ള ആളുകൾക്ക് ഏറ്റവും കുറഞ്ഞ സീറോ പോസിറ്റിവിറ്റി കാണിക്കുന്നുവെന്നും പഠനത്തിൽ പറയുന്നു64302എബി രക്തഗ്രൂപ്പിലുള്ളവർക്കാണ് ഏറ്റവും കൂടുതൽ രോഗം ബാധിച്ചതെന്നും തൊട്ടുപിന്നിൽ ബി ഗ്രൂപ്പുകാരാണെന്നുമാണ് കണ്ടെത്തൽ. ഒ ഗ്രൂപ്പിലുള്ള ആളുകൾക്ക് ഏറ്റവും കുറഞ്ഞ സീറോ പോസിറ്റിവിറ്റി കാണിക്കുന്നുവെന്നും പഠനത്തിൽ പറയുന്നു

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam