മൊഹാലി | പഞ്ചാബിലെ മൊഹാലിയില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ അഞ്ചുപേര്‍ക്ക് പരുക്ക്. ചനലോണിലെ വ്യവസായ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയിലാണ് തീപ്പിടിത്തമുണ്ടായത്.
ഫാക്ടറിയില്‍ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികള്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരില്‍ രണ്ടുപേരെ മൊഹാലി സിവില്‍ ആശുപത്രിയിലും മൂന്നുപേരെ സമീപത്തുള്ള മറ്റൊരു ആശുപത്രിയിലും പ്രവേശിപ്പിച്ചു.
24 അഗ്നിശമന സേനാ വാഹനങ്ങളെത്തിയാണ് തീയണച്ചത്. തീപ്പിടിത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ സംഘവും ആംബുലന്‍സുകളും സംഭവ സ്ഥലത്തെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്