ന്യൂഡല്‍ഹി: ആസിയാന്‍ രാജ്യങ്ങളിലേക്ക് ദൗത്യത്തിനൊരുങ്ങി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ 'സമുദ്ര പ്രഹാരി' കപ്പല്‍. സമുദ്രത്തിലെ മലിനീകരണം പരിഹരിക്കുന്നത് ലക്ഷ്യമിട്ടാണ് ദൗത്യം. ഒക്ടോബര്‍ 14 വരെയാണ് സമുദ്ര പ്രഹരി ആസിയാന്‍ രാജ്യങ്ങളില്‍ ദൗത്യം നടത്തുക.
സമുദ്ര മലിനീകരണം തടയുന്നതിനായി ആസിയാന്‍ രാജ്യങ്ങള്‍ കൈകോര്‍ത്തതിന്റെ ഭാഗാമായാണ് വിന്യാസം. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ മലിനീകരണ പ്രതികരണ ശേഷികള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദിയാകും ഇത്. മലിനീകരണ പ്രതികരണ കോണ്‍ഫിഗറേഷനില്‍ ചേതക് ഹെലികോപ്റ്ററും കപ്പലില്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. സമുദ്ര മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള കഴിവുകളെ ത്വരിതപ്പെടുത്താന്‍ ചേതകിന് സാധിക്കും.
സമുദ്ര മലിനീകരണം പരിഹരിക്കുന്നതിന് ഐസിജിയുടെ പ്രതിബദ്ധതയും പ്രാദേശിക ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഭാരതത്തിന്റെ പ്രതിബദ്ധതയുമാണ് ഇതിലൂടെ പ്രകടമാകുന്നത്. ബാങ്കോക്ക്, ഹോ ചി മിന്‍, ജക്കാര്‍ത്ത എന്നിവിടങ്ങളില്‍ സമുദ്ര പ്രഹാരി നങ്കൂരമിടും. സമുദ്ര മലിനീകരണം കൈകാര്യം ചെയ്യുന്നതിലെ ഐസിജിയുടെ വൈദഗ്ധ്യം പ്രകടമാക്കാനാണ് ഈ സന്ദര്‍ശനങ്ങള്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി, 'പുനീത് സാഗര്‍ അഭിയാനില്‍' ഏര്‍പ്പെടുന്ന 13 എന്‍സിസി കേഡറ്റുകളാണ് കപ്പലിലുള്ളത്. കടല്‍ത്തീര ശുചീകരണത്തിലും സമാനമായ പ്രവര്‍ത്തനങ്ങളിലും മിഷന്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
ആസിയാന്‍ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിലാണ് ഈ സംരംഭം അനാച്ഛാദനം ചെയ്തത്. 2022 നവംബറില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങാണ് ദൗത്യത്തിന് തുടക്കം കുറിച്ചത്. മേഖലയിലെ പ്രധാന നാവിക ഏജന്‍സികളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലും ഈ നാവികസേന വിന്യാസം പ്രാധാന്യമര്‍ഹിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്