ഹജ്ജിനിടെ തൊണ്ണൂറ്റി എട്ട് ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ സൗദി അറേബ്യയില്‍ മരിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍

JUNE 21, 2024, 5:35 PM

ന്യൂഡെല്‍ഹി: ഈ വര്‍ഷം ഹജ്ജിനിടെ തൊണ്ണൂറ്റി എട്ട് ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ സൗദി അറേബ്യയില്‍ മരിച്ചതായി കേന്ദ്ര സര്‍ക്കാര്‍. എല്ലാ മരണങ്ങളും സ്വാഭാവിക രോഗം, വാര്‍ദ്ധക്യം എന്നിവ മൂലമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

'എല്ലാ വര്‍ഷവും നിരവധി ഇന്ത്യന്‍ തീര്‍ഥാടകര്‍ മെക്ക സന്ദര്‍ശിക്കുന്നു. ഈ വര്‍ഷം ഇതുവരെ 1,75,000 ഇന്ത്യന്‍ തീര്‍ഥാടകര്‍ ഹജ്ജിനായി സൗദി സന്ദര്‍ശിച്ചു. ജൂലൈ 9 മുതല്‍ 22 വരെയാണ് പ്രധാന ഹജ്ജ് കാലയളവ്. ഇതുവരെ 98 ഇന്ത്യന്‍ തീര്‍ഥാടകര്‍ മരിച്ചു. കാരണങ്ങള്‍ സ്വാഭാവികമാണ്. അസുഖവും വാര്‍ദ്ധക്യവും,' വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം 187 ഇന്ത്യന്‍ തീര്‍ത്ഥാടകരാണ് മെക്കയില്‍ വെച്ച് മരണമടഞ്ഞത്. 

vachakam
vachakam
vachakam

ഈ വര്‍ഷം ആയിരത്തോളം തീര്‍ഥാടകര്‍ മരിച്ചതായി ചൊവ്വാഴ്ച അറബ് നയതന്ത്രജ്ഞര്‍ സ്ഥിരീകരിച്ചിരുന്നു. ഭൂരിഭാഗവും മരണങ്ങളും മക്കയിലെ കുതിച്ചുയരുന്ന താപനില കാരണമാണെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

ഈ വര്‍ഷം ചുട്ടുപൊള്ളുന്ന ചൂടാണ് മെക്കയില്‍ അനുഭവപ്പെടുന്നത്. താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ഇത് സമീപ ദശകങ്ങളിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ്.

ഒരു ദശാബ്ദത്തില്‍ തീര്‍ഥാടന മേഖലകളില്‍ താപനില 0.4 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധിച്ചതായി സൗദി പഠനം വെളിപ്പെടുത്തി. 2023 ല്‍ ഹജ്ജിനിടെ 200 ലധികം തീര്‍ഥാടകര്‍ മരിച്ചു, താപനില 48 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ന്നതിനാല്‍ 2,000-ത്തിലധികം ആളുകള്‍ ചൂടുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദം അനുഭവിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam