ജനസംഖ്യയില്‍ മുതിര്‍ന്നവരില്‍ 88 ശതമാനത്തിലധികം പേര് കൊവിഡ് വാക്സിന് സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി മന്‍സുഖ് മാണ്ഡവ്യ വ്യക്തമാക്കി. വാക്സിന് എടുത്തതിന് ശേഷവും കൊവിഡിനെ പ്രതിരോധിക്കാനുള്ള രീതികള്‍ തുടരണണമെന്നും മാണ്ഡവ്യ ട്വീറ്റില്‍ വ്യക്തമാക്കി.
ആരോഗ്യ മന്ത്രാലയത്തിന്റെ സമീപകാല റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയുടെ മൊത്തം വാക്സിനേഷന് കവറേജ് 193.13 കവിഞ്ഞു. ഇന്ത്യയിലെ മുതിര്‍ന്നവരില്‍ 88 ശതമാനം പേര്‍ക്കും കൊവിഡിനെതിരെ പൂര്‍ണമായി വാക്സിനേഷന് നല്കി
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,47,637 ടെസ്റ്റുകള്‍ നടത്തിയതായും മന്ത്രാലയം അറിയിച്ചു. രാജ്യത്തെ മൊത്തം സജീവ കേസുകളുടെ എണ്ണം 16,308 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.60 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.54 ശതമാനവും.
ജനുവരി 16 നാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപകമായി കൊവിഡ്-19 വാക്സിനേഷന് പരിപാടി ആരംഭിച്ചത്. കൂടാതെ കൊവിഡ് 19 വാക്സിനേഷന്റെ സാര്‍വത്രികവല്‍ക്കരണത്തിന്റെ പുതിയ ഘട്ടം 2021 ജൂണ്‍ 21-ന് ആരംഭിച്ചു.