കൊഹിമ: എസ്യുവി ട്രക്കിലിച്ച് തോട്ടിലേക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു. നാഗാലാന്‍ഡിലെ സെമിനിയു ജില്ലയില്‍ ബുധനാഴ്ചയാണ് ദാരുണമായ അപകടം നടന്നത്. സംസ്ഥാന തലസ്ഥാനമായ കൊഹിമയില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെ കെ സ്റ്റേഷന്‍ ഗ്രാമത്തിന് സമീപം പുലര്‍ച്ചെയാണ് അപകടമുണ്ടായതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അപകടത്തിന്റെ ആഘാതത്തില്‍ ട്രക്കും റോഡില്‍ നിന്ന് തെന്നി മാറി തോട്ടിലേക്ക് വീണു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊഹിമയില്‍ നിന്ന് മൊകോക്ചുങ്ങിലേക്ക് പോകുകയായിരുന്ന എസ്യുവിയും മണല്‍ കയറ്റി മേരപാനിയില്‍ നിന്ന് കൊഹിമയിലേക്ക് പോകുന്ന ട്രക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് സെമിന്യു അഡീഷണല്‍ എസ്പിയും പിആര്‍ഒ ലനു അയര്‍ പറഞ്ഞു. ഏഴു പേര്‍ സംഭവസ്ഥലത്തുവെച്ചും ഒരാള്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ഹൈവേയില്‍ എസ് യുവിയെ കുറച്ചുദൂരം ലോറി വലിച്ചിഴച്ചു. തുടര്‍ന്നാണ് എസ് യുവി കൊക്കയിലേക്ക് മറിഞ്ഞത്. ലോറിയുമായുള്ള കൂട്ടിയിടിയില്‍ എസ് യുവിയില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ മുഴുവനും കുടുങ്ങുകയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. കൊക്കയിലേക്ക് തന്നെ മറിഞ്ഞ ലോറി എസ് യുവിയുടെ മുകളിലേക്കാണ് വീണത്.
മരിച്ച സ്ത്രീകളില്‍ മൂന്ന് പേര്‍ സര്‍ക്കാര്‍ നിയമനം കിട്ടി ജോലിയില്‍ പ്രവേശിക്കാന്‍ പോകുമ്പോഴാണ് അപകടം ഉണ്ടായത്. നാഗാലാന്‍ഡ് സ്റ്റാഫ് സെലക്ഷന്‍ ബോര്‍ഡ് പരീക്ഷയില്‍ വിജയിച്ച് ഗ്രേഡ് ത്രീ തസ്തികയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ പോകുംമ്പോഴാണ് വിധി എതിരായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്